aruvithura

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അരുവിത്തുറ സോൺ വാർഷികവും വനിതാ ദിനചരണവും കാർഷികമേളയും ആരുവിത്തുറയിൽ

അരുവിത്തുറ: PSWS അരുവിത്തു റ സോൺ വാർഷികാഘോഷം അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നാളെ (14/3/24,)നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് രജിസ്ട്രേഷനു ശേഷം വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോ ടനുബന്ധിച്ചു നടത്തപ്പെടും.

അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കോട്ടയം വനിതവികസന കോർപറേഷനിലെ ശ്രീ. റോഷിൻ ജോൺ നയിക്കുന്ന ക്ലാസും നടക്കും.തുടർന്ന് 1.30.പി.എം ന് വെരി.റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേലിൻറ (വികാർ St.ജോർജ് ഫൊറോനാ ചർച്ച്) അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷിക പൊതുസമ്മേളനം പാലാ PSWS ഡയറക്ടർ റവ.ഫാ. തോമസ് കിഴക്കേൽ ഉദ്ഘാടനം ചെയ്യും.

സോണൽ കോ.ഓഡിനേറ്റർ ശ്രീമതി. ശാന്തമ്മ ജോസഫ് മേച്ചരിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതും സോണൽ ഡയറക്ടർ റവ. ഫാ.എബ്രഹാം കുഴിമുള്ളിൽ, PSWS അസി.ഡയറക്ടർ റവ. ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതുമാണ്.

പാലാ രൂപത മാതൃവേദി സെക്രട്ടറി ശ്രീമതി. ഷെർലി ചെറിയാൻ വനിതാ സന്ദേശം നൽകുന്നതും ശ്രീമതി. മേഴ്സി മാത്യു, ശ്രീമതി. ലീനാ ജയിംസ്, ശ്രീ.സിബി കണിയാംപടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതുമാണ്.

മികച്ച പുരുഷ, വനിതാ SHG കൾ സ്വാശ്രയ സംഘങ്ങൾ എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യപ്പെടുന്നതാണ്. സോണൽ കൺവീനർ ജോയിച്ചൻ, കുന്നയ്ക്കാട്ട് സ്വാഗതം ആശംസിക്കുന്ന യോഗത്തിന് ശ്രീ. സിബി മാത്യു പ്ലാത്തോട്ടം നന്ദി രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *