kottayam

കേജരിവാളിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ പകപോക്കൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി അധികാരത്തിൽ തുടരുവാനുള്ള മോദിയുടെ വ്യാമോഹം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അനുവദിക്കല്ലെന്നും വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ Read More…

aruvithura

അരുവിത്തുറയിൽ പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഓശാന ഞായറാഴ്ച (മാർച്ച് 24) ആരംഭിക്കും. ഓശാന ഞായറാഴ്ച (24) രാവിലെ 5.30ന് വി. കുർബാന. 6.30ന്, ഓശാന തിരുക്കർമ്മങ്ങൾ, വി. കുർബാന, പ്രദക്ഷിണം. തുടർന്ന് 9.30നും 11.30നും 4നും വി. കുർബാന. 5.15ന് മലയിലേക്ക് ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി 7ന് പള്ളിൽ വി. കുർബാന. 26 ചൊവാഴ്ച കിടപ്പു രോഗികൾക്ക് വീടുകളിൽ വി. കുർബാന നൽകൽ. 27ന് രാവിലെ 6മണി മുതൽ Read More…

poonjar

ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ്

പൂഞ്ഞാർ : പൂഞ്ഞാറിൽ ഫെയർ ആൻഡ് ഹെൽത്ത് ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 മുതൽ 30 ദിവസത്തേക്ക് ആണ് ക്യാമ്പ്. 5 വയസുമുതൽ 20 വയസുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക :Mob: 8281784199, 9447071755

aruvithura

അരുവിത്തുറ കോളേജിൽ നിയമ ബോധന സെമിനാർ

അരുവിത്തുറ: ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് എൻ.എസ്. എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. ആൻ്റി റാഗിംഗ് ബോധവത്കരണം വിഷയമാക്കിയ സെമിനാർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയംഗം വി എം അബ്ദുള്ളാ ഖാൻ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന നിയമസഹായത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലീഗൽ സർവീസസ് പാനൽ Read More…

general

ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…

pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി

പാലാ: കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോ​ഗ്യ പരിപാലന കേന്ദ്രമായി മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ Read More…

pala

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി

പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

kottayam

പ്രതിപക്ഷ നേതാക്കളെ തുറങ്കിലടച്ച് അധികാരം നിലനിർത്താൻ ബിജെപി ശ്രമം: ജോസ് കെ മാണി

കോട്ടയം:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അധികാരം നിലനിർത്താനാകുമോയെന്ന പരീക്ഷണത്തിലാണ് കേന്ദ്രസർക്കാർ. രാജ്യത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നത് കേന്ദ്രസർക്കാർ പതിവാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേസുകളിൽ കുടുക്കാൻ ആസൂത്രിത നീക്കമാണ് രാജ്യവ്യാപകമായി നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

aruvithura

വല്യച്ഛൻ മല തീർത്ഥാടനം

അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.

Main News

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി Read More…