അരുവിത്തുറ: അരുവിത്തുറ പള്ളിയുടെ വല്ല്യച്ചൻ മലയിലേക്ക് ഇന്ന് മുതൽ നോമ്പുകാല സ്ലീവാപാത ആരംഭിക്കുന്നു. എല്ലാ ദിവസവും നാലു മണിയ്ക്കുള്ള വി.കുർബാനയ്ക്കു ശേഷം പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് ജപമാല പ്രദക്ഷിണം, കുരിശിൻ്റെ സന്ദേശം, മലയിലേക്ക് കുരിശിൻ്റെ വഴി. തുടർന്ന് മലയിലെ പള്ളിയിൽ വി.കുർബാന. നാൽപ്പതാം വെള്ളിയാഴ്ചയും ദുഃഖവെള്ളിയാഴ്ച്ചയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
അരുവിത്തുറ വല്യച്ചൻമല അറിയപ്പെടുന്നത് ഒരു അത്ഭുത മലയായിട്ടാണ്. നോമ്പുകാല അനുഷ്ഠാനങ്ങൾക്കു വേണ്ടി പ്രദേശത്തെ കത്തോലിക്ക വിശ്വാസികൾ മലയിൽ എത്തുന്നു. അതുപോലെ പ്രകൃതി രമണീയമായ ഈ പ്രദേശം സന്ദർശിക്കാനും പ്രാർത്ഥിക്കാനും മറ്റ് ഇതര മതസ്തരും എത്തുന്നുണ്ട്.
പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടായ അരുവിത്തുറ വല്യച്ചൻമല മനോഹരമായ പ്രകൃതി ഭംഗിയാൽ പ്രസിദ്ധവുമാണ്. വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് തുടങ്ങിയ പ്രദേശങ്ങൾ വലച്ചൻമലയിൽ നിന്നു കാണാവുന്നതാണ്.


യാക്കോബിൻ്റെ കിണർ, കരിങ്കല്ല് പാകിയ സ്ലീവാപാത, പിയാത്ത, തിരുക്കല്ലറ, 107 അടി പൊക്കമുള്ള കുരിശ്, തിമംഗലവും യോനാൻ പ്രവാചകനും, അതുപോലെ മലയിലെ പള്ളി, എല്ലാം വിശ്വാസ തീക്ഷ്ണത വർദ്ധിപ്പിക്കുന്നതാണ്.
നടന്നും വാഹനങ്ങളിലും മലയുടെ മുകളിൽ എത്തുന്ന തീർഘാടകർക്ക് വലിയ ദൈവാനുഗ്രവും അനുഭവവുമായി മാറുകയാണ് വല്യച്ചൻമല. നോമ്പുകാല ദിനങ്ങളിൽ മലമുകളിൽ അഭിവന്ദ്യ ബിഷപ്പുമാരും വികാരി ജനറൽമാരും വി. കുർബാന അർപ്പിക്കുന്നതാണ്.
അരുവിത്തുറയോട് ചേർന്നുള്ള മറ്റ് ഇടവകകളും സെമിനാരികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭക്തസംഘടനകളായ സെൻ്റ് വിൻസെൻ്റ് ഡി പോൾ, എ കെ സി സി, പിതൃവേദി, മാതൃവേദി, മിഷിൻലീഗ്, ലീലീജിയൻ ഓഫ് മേരി, എസ് എം വൈഎം, സൺഡേ സ്കൂൾ, ഇവാഞ്ചലൈസേഷൻ, കോൺവെൻ്റുകൾ, ഫ്രാൻസിസ്കൻ അൽമായസഭ, പാരീഷ് കൗൺസിൽ, സാമുഹിക, സാംസ്കരിക, ആത്മീയ മുന്നേറ്റമായ സഹദാ എന്നിവ ഓരോ ദിവസത്തേയും സ്ലീവാപാതയ്ക്ക് നേതൃത്വം വഹിക്കും.
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ ആൻ്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, സ്പീരിച്ച്വൽ ഫാദർ ഫാ. സെബാസ്റ്റ്യൻ നട്ടത്തടം, പാസ്റ്ററൽ അസി. ഫാ. പോൾ നടുവിലേടം, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകും.