job

കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്‌സ് ഹൈ സ്കൂളിൽ അദ്ധ്യാപക ഒഴിവ്

ഈരാറ്റുപേട്ട: ഫൗസിയ ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ഇംഗ്ലീഷ്, ബയോളജി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ നമ്പർ: 8921561472, 9744007894.

general

മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം മെയ് 20 ന് കേരളത്തിലെത്തിക്കും; സംസ്കാരം 21ന്

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് സിനഡ് അറിയിച്ചു. അത്തനേഷ്യസ് യോഹാന്‍റെ ഭൗതികദേഹം അമേരിക്കയിലെ ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രി Read More…

crime

യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട : യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക് (36), മറ്റക്കാട് അരയതിനാൽ കോളനി ഭാഗത്ത് കണിയാംപള്ളിൽ പീറ്റർ എന്ന് വിളിക്കുന്ന ഫസിൽ കെ.വൈ (23), തെക്കേക്കര കടുക്കാപറമ്പിൽ അഷറഫ് (35) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11.00 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിന് Read More…

pala

ക്രൈസ്തവ കാരുണ്യം സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖമുദ്ര: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികമായ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ ,സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള അറുപതിന പരിപാടിയുടെ ഉദ്ഘാടനം ജോസ് കെ മാണി Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെ‍‍ഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ജില്ല കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ ഒരു ചെറിയ പുഞ്ചിരി മതി രോഗികൾക്കു ആശ്വാസവും പ്രതീക്ഷയും നൽകാനെന്നു കലക്ടർ പറഞ്ഞു. ഉന്നതമായ മൂല്യം കാത്തു സൂക്ഷിച്ച് പരിചരണം നൽകുന്ന നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്നും കലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. രോഗിപരിചരണത്തിൽ സ്നേഹസാന്ത്വനമായ പരിചരണം നൽകുന്ന നഴ്സുമാർ രോഗികൾക്കു അനുഗ്രഹപ്രദമായ സേവനങ്ങളാണ് എന്നും കാഴ്ച്ചവയ്ക്കുന്നതെന്നു അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. Read More…

general

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന , ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് കഴിയില്ല. കെജ്രിവാളിനെ Read More…

education

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത Read More…

poonjar

സമ്മർ കോച്ചിംഗ് ക്യാമ്പ്

പൂഞ്ഞാർ: മുൻവർഷങ്ങളിൽ ദേശീയ അന്തർദേശീയ കായിക താരങ്ങളെ വാർത്തെടുത്ത പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ജി വി രാജാ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് മെയ് 13 മുതൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ മെയ് 13 ന് വൈകിട്ട് മൂന്ന് മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് യൂണിഫോമിൽ എത്തിച്ചേരുക. പരിശീലനം ഫീസ് ആയ 1000 രൂപ നൽകേണ്ടതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ Read More…

general

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; നടപടി പിതാവിന്റെ ഹര്‍ജിയില്‍

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി Read More…

general

കത്തോലിക്കാ കോൺഗ്രസ് കളത്തൂക്കടവ് ഇടവക പതാക ഉയർത്തി

കളത്തൂക്കടവ്: കത്തോലിക്കാ കോൺഗ്രസ് സ്ഥാപിതമായിട്ട് 106 പൂർത്തിയാകുന്നതിൻറ വാർഷികാചരണവും സമുദായ സംഗമവും നാളെയും ഞായറാഴ്ചയുമായി പാലാ രൂപതയുടെ ആതിഥേയത്വത്തിൽ അരുവിത്തുറയിൽ നടക്കുന്നതിൻറ ഭാഗമായി കളത്തൂക്കടവ് സെൻറ് ജോൺ വിയാനി പള്ളിയിൽ പതാക ഉയർത്തി. പള്ളി വികാരി റവ.ഫാദർ തോമസ് ബ്രാഹ്മണവേലി പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡന്റ് സിബി പ്ലത്തോട്ടം നേതൃത്വം കൊടുക്കുകയും ചെയ്തു. ഞായറാഴ്ച 2.30 ന് നടക്കുന്ന മഹാറാലിയിൽ കളത്തൂക്കടവ് ഇടവകയിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കുവാനും തീരുമാനിച്ചു.