ramapuram

മാർ ആഗസ്തീനോസ് കോളേജിൽ ബി എസ് ഡബ്ലിയു കോഴ്സ് ആരംഭിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഈ അധ്യയന വർഷം മുതൽ ബി എസ് ഡബ്ലിയു (Bachelor of Social Work) കോഴ്സ് ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി മന്ധപ്പെടുക. മറ്റ് കോഴ്‌സുകളായ ബി. ബി. എ., ബി. സി. എ, ബി. എസ്. സി. ഇലക്ട്രോണിക്സ് , ബി. എസ്. സി. ബയോടെക്നോളജി, ബി. എ. ഇംഗ്ലീഷ്, ബി കോം- കോ ഓപ്പറേഷൻ, ഫിനാൻസ് & ടാക്‌സേഷൻ, ഫിനാൻസ് & മാർക്കറ്റിങ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കും Read More…

cherpunkal

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിച്ചു

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഈ വർഷം നാലു പുതിയ കോഴ്സുകൾ തുടങ്ങാൻ എം. ജി. യൂണിവേഴ്സിറ്റി അനുവാദം നല്കി. BBA, B A Animation, Integrated MSc Artificial Intelligence and Machine Learning, MSc Acturial Science.ഇവയെല്ലാം ജോലി സാധ്യത ഉള്ള ന്യൂ ജനറേഷൻ കോഴ്സുകളാണ്. അഡ്മിഷന് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

mundakkayam

ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റ് പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും

മുണ്ടക്കയം: ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉത്ഘാടനവും ജൈവവൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും പൂഞ്ഞാർ നിയോജക മണ്ഡലം എം ൽ എ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടനം നിർവഹിച്ചു. ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിഷ് ജെ ഒഴാക്കൽ, റേഞ്ച് ഫോറെസ്റ് ഓഫീസർ , അഴുത പരിസ്ഥിതി ദിന സന്ദേശം നൽകി. എരുമേലി Read More…

weather

ഒരു ഇടവേളക്ക് ശേഷം മഴ അതിശക്തമാകുന്നു; കേരളത്തിൽ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ Read More…

ramapuram

റാങ്ക് ജേതാക്കളെ ആദരിച്ചു

രാമപുരം: എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ മാർ ആഗസ്തീനോസ് കോളേജിൽനിന്നും ബി എസ് സി ബയോടെക്നോളജിയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഡിപ്പാർട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. രണ്ടാം റാങ്ക് കരസ്ഥമാക്കിയ സേതു ലക്ഷ്മി രവി, മൂന്നാം റാങ്ക് നേടിയ സെബ എലിസബത്ത് ജോൺ എട്ടാം റാങ്ക് നേടിയ ട്രീസ മരിയ സ്റ്റാൻലി, എല്ലാ വിഷയങ്ങൾക്കും ‘എ’ ഗ്രെയ്‌ഡ്‌ നേടിയ ആവണി സന്തോഷ്, ഏബെൽ ജോർജ്, അനന്യ ബിജു, ബിറ്റി മാത്തച്ചൻ, സ്വാതി സാജൻ, വിജിതാമോൾ ജി Read More…

general

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ കരിക്കാട് ടോപ്പിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ കാരിയട് ടോപ്പിൽ പരിസരത്തെ കാടുകൾ വെട്ടി തെളിക്കുകയും, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ജില്ലാ ക്യാപ്റ്റൻ സഹദ് K സലാം, മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, ജില്ലാ കമ്മിറ്റി അംഗം റജീന, ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി Read More…

job

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ താൽക്കാലിക ഒഴിവുകൾ

തീക്കോയി: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം മലയാളം അധ്യാപക തസ്തിക ,ഇൻസ്ട്രക്ടർ (ഡിപ്ലോമ)വാച്ച് മാൻ (7 ആം ക്ലാസ് )എന്നിവയിൽ താൽക്കാലിക ഒഴിവുണ്ട്. അധ്യാപിക തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. അധ്യാപിക തസ്തിക ഇൻറർവ്യൂ ജൂൺ 12 രാവിലെ 10.30 ന് വർക്ക്ഷോപ്പ് ഇൻസ്ട്രക്റ്റർ (മെക്കാനിക്കൽ .ഇലക്ട്രിക്കൽ)ഇൻ്റർവ്യൂ ജൂൺ 13ന് രാവിലെ10.30 ന്. വാച്ച് മാൻ ഇൻ്റർവ്യൂ ജൂൺ 14 രാവിലെ 10.30 ന് താൽപര്യമുള്ള ഉദ്യോഗാർഥികൾ Read More…

pala

മാർ സ്ലീവാ മെഡിസിറ്റി പരിസ്ഥിതി ദിനാചാരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം വിപുലമായ പരിപാടികളോടെ നടത്തി. പാലാ ഗവ.ആശുപത്രി അങ്കണത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷ തൈനടീൽ നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടം, ആർഎംഒമാരായ ഡോ.അരുൺ.എം, ഡോ.രേഷ്മ സുരേഷ് എന്നിവർ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സിൽ ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, Read More…

education

2024 -25 അക്കാദമിക് കലണ്ടർ പുറത്തിറക്കി; 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും

അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ച് സംസ്ഥാനത്തെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം പ്രവൃത്തിദിനങ്ങൾ 220 ആക്കി. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണിത്. ഇതനുസരിച്ചുള്ള പുതിയ അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞവർഷം 204 പ്രവൃത്തി ദിവസമായിരുന്നു. പ്രവൃത്തിസമയം കൂടുതലുള്ള ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും പ്രവൃത്തിദിവസങ്ങൾ 195 ആയി തുടരും. പുതിയ കലണ്ടർ അനുസരിച്ച് 1 മുതൽ 10 വരെ ക്ലാസുകളിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. ഇതിൽ 16 എണ്ണം Read More…

obituary

ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ) നിര്യാതയായി

തീക്കോയി : ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ–87) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അമ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസ്യാച്ചൻ. മക്കൾ: സിസ്റ്റർ സിൽവി (തിരുവനന്തപുരം), മാമച്ചൻ, ലില്ലി, ജോവാൻ, ബെനറ്റ്, ബിനു. മരുമക്കൾ പരേതനായ സണ്ണി വടക്കേമുളഞ്ഞനാൽ (പ്രവിത്താനം), തൊമ്മച്ചൻ കാരമുള്ളിൽ (പയപ്പാർ), സോന ബെനറ്റ് (ചണ്ഡിഗഡ്) മാത്യുച്ചൻ പൊട്ടനാനിയിൽ (പാലക്കുഴി).