പാലാ: രക്തത്തിന് പകരം മറ്റൊരൗഷധവും ലോകത്ത് കണ്ടുപിടിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തദാനത്തിന് തയ്യാറായി മുമ്പോട്ടു വരണമെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അഭ്യർത്ഥിച്ചു. ലോക രക്തദായക ദിനാചരണവും രക്തദാന ക്യാമ്പും മരിയൻ മെഡിക്കൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിബു തെക്കേമറ്റം. പാലാ മരിയൻ ആശുപത്രിയിൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി, ഓപ്പറേഷൻ Read More…
Author: editor
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രൈസ്തവ സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തത് :അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി
പ്രവിത്താനം : കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ നേടിയിട്ടുള്ള പുരോഗതിയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് നിയുക്ത പാർലമെന്റ് അംഗം അഡ്വ.കെ. ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘വിജയോത്സവം -2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസമൂഹം നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ മറികടക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഐ.ടി. വിദ്യാഭ്യാസത്തിന് സഹായകമാകുന്ന ലാപ്ടോപ്പുകളും, Read More…
സ്റ്റെപ് ഉദ്ഘാടനം ചെയ്തു
ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിൽ പ്രവർത്തിക്കുന്ന സ്കിൽ ഹബിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റുഡന്റ് ട്രെയിനിംഗ് ആൻറ് എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ (STEP ) ഉദ്ഘാടനം അക്ഷയ, ഇ ടോയ്‌ലെറ്റ്, ഷി ടാക്സി, ബ്ളൂംബ്ളൂം എജ്യുക്കേഷൻ ഫ്ളാറ്റ് ഫോം എന്നിവയുടെ ആരംഭകനായ ശ്രീ ആർ അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട്‌ടൈം ജോലിചെയ്യുവാനും പഠനം പൂർത്തിയാകുന്നമുറയ്ക് ജോലി നേടാനും സഹായിക്കുന്ന ഭാഷാ- തൊഴിൽ നൈപുണ്യ പരിശീലനമാണ് സ്റ്റെപ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. മീറ്റിംഗിൽ Read More…
‘ജൈവം’ ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് സെൻറ് തോമസ് ടിടിഐയിൽ തുടക്കമായി
പാലാ: സ്കൂൾ വിദ്യാർത്ഥികളിൽ ജൈവകൃഷിയുടെയും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ജൈവം’ പദ്ധതിക്ക് പാലാ സെന്റ് തോമസ് ടിടിഐയിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറികളുടെ 500 തൈകൾ പാലാ അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി ജെ ക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള അഞ്ച് സെന്റ് ഭൂമിയിൽ കുട്ടികളുടെ നേതൃത്വത്തിൽ വിപുലമായ പച്ചക്കറിത്തോട്ടം പൂർത്തിയായി കൊണ്ട് Read More…
ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി) നിര്യാതനായി
പ്ലാശനാൽ : ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി -82)നിര്യാതനായി. സംസ്കാരം നാളെ( ശനി) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ്. മേരീസ് പള്ളിയി സെമിത്തേരിയിൽ. ഭാര്യ എൽസി ജേക്കബ് തീക്കോയി വേലത്തുശ്ശേരി മണ്ണൂർ കുടുംബാഗം. മക്കൾ: ബീനു ബോബി, സാജു ജേക്കബ്. മരുമക്കൾ :ബോബി എബ്രഹാം, ഷീജ സാജു.
രക്ത ദാന രംഗത്തെ കെടാവിളക്ക് : സജികുമാർ മേവിടയ്ക്ക് അനുമോദനവുമായി കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് HS ലെ കുട്ടികൾ
കൊഴുവനാൽ: ലോകരക്ത ദാന ദിനത്തോടനുബന്ധിച്ച് അനേകം വ്യക്തികൾക്ക് ഒ നെഗറ്റീവ് രക്തം ദാനം ചെയ്ത സജികുമാർ മേവടയെ കൊഴുവനാൽ സ്കൂൾ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. രക്ത ദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും , താൻ നടത്തിയ രക്തദാനാനുഭവങ്ങളെക്കുറിച്ചും സജികുമാർ കുട്ടികളോട് സംസാരിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, സിബി ഡൊമിനിക്, ഷൈനി എം.ഐ., ജസ്റ്റിൻ അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.
വലിയകുമാരമംഗലം ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി
മൂന്നിലവ്: മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് MLSP ചിഞ്ചു എസ് നായർ ക്ലാസ് നയിച്ചു. ആശാവർക്കർ രതില ആർ, MLSP നീതു വാസു തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിസ്റ്റർ എൽസിറ്റ് SH നന്ദിയും പറഞ്ഞു.
വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർപട്ടിക സംക്ഷിപ്തമായി പുതുക്കുന്നു. 2024 ജനുവരി ഒന്നു യോഗ്യതതീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ. 2024 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് തികഞ്ഞവർക്കു പേരുചേർക്കാം. നിലവിലെ വോട്ടർ പട്ടിക കരടായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഫോറം നാലിലും ഉൾക്കുറിപ്പ് തിരുത്താൻ ഫോറം അഞ്ചിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്താൻ ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകൻ Read More…
ഈറ്റയ്ക്കക്കുന്നേൽ തോമസ് തോമസ് നിര്യാതനായി
മേലുകാവുമറ്റം: ഈറ്റയ്ക്കക്കുന്നേൽ തോമസ് തോമസ് (65) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: വണ്ണപ്പുറം ഇളംതുരുത്തിയിൽ ലിസി തോമസ്. മക്കൾ: തോമസുകുട്ടി (സെന്റ് പോൾസ് ഹൈസ്കൂൾ വലിയകുമാരമംഗലം), ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ (സഹവികാരി സെന്റ് തോമസ് കത്തീഡ്രൽ പാലാ), മേരിക്കുഞ്ഞ്. മരുമക്കൾ: ലിന്റോ മാത്യു കുരിശുംമൂട്ടിൽ (അറക്കുളം), അനീറ്റ തച്ചാപറമ്പത്ത് (ഇരട്ടയാർ).
യുഡിഎഫ് പാലാ നിയോജ മണ്ഡലത്തിൽ നാളെ നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചു
കോട്ടയം : കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ജനങ്ങൾക്ക് നന്ദി പറയുന്നതിനു വേണ്ടി യുഡിഎഫ് പാലാ നിയോജക മണ്ഡലത്തിൽ നാളെ (14/06/24 ) നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചതായി യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി. കാപ്പൻ എം.എൽഎ എന്നിവർ Read More…











