കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം Read More…
Author: editor
‘ഇന്ത്യ’ അധികാരത്തിലേറും: പ്രൊഫ. ഖാദർ മൊയ്തീൻ
ഈരാറ്റുപേട്ട: ഇന്ത്യാ മുന്ന ണി ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് അധികാരത്തിലെ ത്തുമെന്ന് മുസ്ലിംലീഗ് ദേശീ യ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ. പത്തനംതി ട്ട ലോക്സഭാ മണ്ഡലം യു.ഡി .എഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേ ഹം. കേരളത്തിൽ യു.ഡി.എഫ് 20 സീറ്റും നേടും. മോദി സർ ക്കാർ രാജ്യത്ത് വർഗീയത വളർത്തി വിഭജന രാഷ്ട്രീയമാണ് പരീക്ഷിക്കുന്നത്. മതേതര, ജ നാധിപത്യ മൂല്യങ്ങൾ Read More…
റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു
പാലാ :റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് വന്ന് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നതിനിടെ ബൈക്ക് മര കമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർഥികളായ ആലപ്പുഴ അവലുക്കുന്ന് സ്വദേശികൾ ആദിത്യൻ (18) ശ്രീനന്ദ് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ഇലവീഴാപൂഞ്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം: പ്രഫ. ലോപ്പസ് മാത്യു
കോട്ടയം പാർലമെന്റ് ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും അത് രാജ്യത്തെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമിക്കുന്ന ബിജെപി ക്കും, കേരളത്തിലെ ഇടതു സർക്കാരിന്റെ സൽഭരണത്തെ ദ്വേഷിക്കുന്ന കോൺഗ്രസിനും തക്ക മറുപടി ആയിരിക്കുമെന്ന് കോട്ടയം ജില്ല ഇടതുമുന്നണി കൺവീനർ പ്രഫ. ലോപ്പ സ് മാത്യു പ്രസ്താവിച്ചു. പിറവം നിയോജക മണ്ഡലത്തിലെ മണീട് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. വികസന കാര്യത്തിലും ക്ഷേമ കാര്യത്തിലും ഒന്നാമനായി Read More…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും
കളത്തൂക്കടവ്: Kvves കളത്തൂക്കടവ് യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിറ്റ് പ്രസി.ജോൺസൺ പാറക്കലിൻ്റെ അധ്യക്ഷതയിൽ സെൻ്റ് ജോൺ വിയാ നി ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്നു. സിബി പ്ലാത്തോട്ട0 യോഗത്തിൽ സ്വാഗതം ആശംസിച്ചു. ആദരണീയനായ സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാപ്രസിഡൻ്റുമായ എംകെ.തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്യുകയും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. JKN പണിക്കർ ആശംസ അർപ്പിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ വി സി .ജോസഫ്, സജി മാറാമറ്റം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് Read More…
അവശ്യസർവീസ് വോട്ടെടുപ്പ് തുടങ്ങി
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിനു തുടക്കം. കോട്ടയം ബസേലിയസ് കോളജിലെ പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ ആദ്യദിനം 30 പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി. ഇന്നും,നാളെയും ( ഏപ്രിൽ 21, 22) തീയതികളിലും വോട്ടിങ് തുടരും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. ഫോം 12 ഡി അപേക്ഷ നൽകി അനുമതി ലഭിച്ചവർക്കാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വകുപ്പിന്റെ/സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം. Read More…
കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അധ്യാപകന് പരുക്ക്
മൂന്നാനി: കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച് അധ്യാപകന് പരുക്ക്. പരുക്കേറ്റ അധ്യാപകൻ പൂഞ്ഞാർ സ്വദേശി സാബുമോൻ തോമസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാനി ഭാഗത്ത് വച്ചായിരുന്നു അപകടം.
ജനകീയ സർവേയിൽ ചാഴികാടൻ ബഹുദൂരം മുന്നിലെന്ന് ജോസ് കെ. മാണി എംപി
പാലാ: ജനകീയ സർവേകളിലും പ്രചരണത്തിലും തോമസ് ചാഴികാടൻ ബഹുദൂരം മുന്നിലാണെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ നഗരസഭാ പ്രദേശത്ത് തോമസ് ചാഴികാടന്റെ റോഡ് ഷോ ഊരാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളും അണികളും കൂട്ടത്തോടെ വിട്ടുപോകുന്നതിൽ എൽഡിഎഫിനെതിരെ പ്രതിഷേധിച്ചിട്ട് എന്തുകാര്യമാണുള്ളതെന്നും ജോസ് കെ. മാണി ചോദിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നതെന്നും അക്രമികളെ സഹായിക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കനത്ത മഴയിലും തളരാത്ത Read More…
അരുവിത്തുറ വല്യച്ചന് നേർച്ചയായി ഏലയ്ക്കാമാലയും കുരുമുളകും
അരുവിത്തുറ: 1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു. അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ Read More…











