general

ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. പ്രൊവിൻഷ്യൽ

കോട്ടയം: കോട്ടയം സി.എം.ഐ. സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യലായി ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികർ പ്രൊവിൻഷ്യളായിരുന്നു. ഫാ. ജോസ് ഐക്കരപ്പറമ്പിൽ (വികർ പ്രൊവിൻഷ്യൽ & സാമൂ ഹൃസേവനം), ഫാ. ബാസ്റ്റിൻ മംഗലത്തിൽ (വിദ്യാഭ്യാസം), ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ (ധനകാര്യം), ഫാ. അൽഫോൻസ് ഇലവനാൽ (അജപാലനം) എന്നിവർ കൗൺസിലർമാരായും, ഫാ. തോമസ് പുതുശ്ശേരി പ്രവിശ്വയുടെ ഓഡിറ്ററായും Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു ( 36) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ.ഹരികൃഷ്ണന് ( 22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാ​ഗത്ത് വച്ച് ബൈക്കും കുളമാവ് സ്വദേശി അനൂപ്. Read More…

obituary

കുന്നയ്ക്കാട്ട് കെ. സി. ജോസഫ് (ജോണി) നിര്യാതനായി

പ്ലാശനാൽ: കുന്നയ്ക്കാട്ട് കെ സി ജോസഫ് (ജോണി-65) (റിട്ട.ലൈബ്രേറിയൻ, സെ. ജോർജ് കോളേജ് അരുവിത്തുറ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17-04-2026 വെള്ളിയാഴ്ച 10 am ന് ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെൻ്റ് മേരിസ് പള്ളിയിൽ. ഭൗതികശരീരം 16 വ്യാഴം 5:00 pm ന്, ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

obituary

അ​ഡ്വ. ടോ​മി ക​ല്ലാ​നി​യു​ടെ മാ​താ​വ് അച്ചാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

മാ​ന​ത്തൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ടോ​മി ക​ല്ലാ​നി​യു​ടെ മാ​താ​വ് അ​ച്ചാ​മ്മ ജോ​സ​ഫ് (88) നി​ര്യാ​ത​യാ​യി. പ​രേ​നായ ക​ല്ലാ​നി​ക്ക​വ​യ​ലി​ൽ കെ.​എ​സ്. ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ​യാ​ണ്. പ​രേ​ത ക​ട​നാ​ട് തച്ചാം​പു​റം കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇന്ന് (ഏ​പ്രി​ൽ 16, വ്യാ​ഴം) വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മാ​ന​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ കു​ടും​ബ​ക​ല്ല​റ​യി​ൽ ന​ട​ക്കും. മ​ക്ക​ൾ: അ​ഡ്വ. ടോ​മി ക​ല്ലാ​നി (കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വ​ത്സ തോ​മ​സ് (വാ​ഴ​ക്കു​ളം), ബെ​ന്നി ജോ​സ​ഫ് Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ : വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് ( 24 ) പരുക്കേറ്റു. വൈകിട്ട് 5 മണിയോടെയാണ് അപകടം . കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64 ) പരുക്കേറ്റു .വൈകിട്ട് നാലുമണിയോടെയാണ് അപകടം. ശാന്തിപുരത്ത് Read More…

general

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്; പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 Read More…

general

ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ശബരിമല യുവതി പ്രവേശനവിധിയില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റാണെന്ന് ഒരു കോടതിയ്ക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പന്റെ ഏകക്ഷേത്രം ശബരിമലയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. അതിനാല്‍ ലിംഗവിവേചനമുണ്ടെന്ന് പറയാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. സുപ്രിംകോടതിയില്‍ ഈ വിഷയത്തിലെ ഇന്നത്തെ വാദം പൂര്‍ത്തിയായി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളെ പിന്തുണച്ചുകൊണ്ടുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം Read More…

education

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ആദ്യ ഘട്ട പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം ഈ വെബ്‌സൈറ്റുകളില്‍ അറിയാം results.cbse.nic.in cbse.gov.in cbseresults.nic.in digilocker.gov.in results.gov.in

weather

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത വേണം; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

കനത്ത ചൂടിൽ വലയുകയാണ് കേരളം. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശനിയാഴ്ച വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ചൂടുയരാൻ സാധ്യതയുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കാര്യമായ മഴ ലഭിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, Read More…

obituary

എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ അന്തരിച്ചു

മണിയംകുന്ന്: എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മഠത്തിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുഹൃദയ പള്ളിയിൽ. പൂവത്തോട് തട്ടാംപറമ്പിൽ പരേതനായ കുഞ്ഞാപ്പന്റെ മകളാണ്. കൂട്ടിക്കൽ, ഭരണങ്ങാനം സ്നേഹഭവൻ, കാക്കോളി, കുറിഞ്ഞി, തീക്കോയി, പച്ചിക്കൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: അച്ചാമ്മ, പാപ്പച്ചൻ, സ്‌കറിയാച്ചൻ, പരേതരായ ഏലിക്കുട്ടി, മറിയാമ്മ, വർക്കിച്ചൻ, ജോസഫ്, അന്നമ്മ, കുഞ്ഞുറോസ്, കുഞ്ഞ്.