പ്രവിത്താനം : അധ്യാപക ദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥികളും, പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കലാലയങ്ങൾക്ക് നേതൃത്വം വഹിച്ചവരുമായ ഗുരുശ്രേഷ്ഠരേ ആദരിച്ചു. പാലാ രൂപതയുടെ മുൻ വികാരി ജനറാൾ , പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിൻസിപ്പൾ, മാനേജർ എന്നീ ചുമതലകൾ വഹിച്ചിരുന്ന ഫാദർ ഈനാസ് ഒറ്റത്തെങ്ങുകൽ, പാലാ സെന്റ് തോമസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ, പാലാ കത്തീഡ്രൽ വികാരി എന്നീ ചുമതലകൾ വാഹിച്ചിരുന്ന ഫാദർ അലക്സ് കോഴിക്കോട്ട് എന്നിവരെയാണ് അധ്യാപക Read More…
Author: editor
അധ്യാപക ദിനത്തിൽ ഗുരുശ്രേഷ്ഠർക്ക് ആദരവ് അർപ്പിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ
കൊഴുവനാൽ : ദേശീയ അധ്യാപക ദിനത്തോടു ബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിലെ പൂർവ്വാധ്യാപകരായിരുന്ന ഗുരു ശ്രേഷഠർക്ക് അധ്യാപക അനധ്യാപകരും വിദ്യാർഥി പ്രതിനിധികളും ആദരവർപ്പിച്ചു. സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം.എൽ.ജോസ്, സ്കൂളിലെ മുൻ അധ്യാപികയും കാഞ്ഞിരത്താനം സെൻ്റ് ജോൺ എച്ച് എസ് ഹെഡ്മിസ്ട്രസുമായിരുന്ന ശ്രീമതി വി.ജെ. അന്നക്കുട്ടി എന്നിവരെ ഭവനത്തിലെത്തി ആശംസകൾ അറിയിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപിക ഷാൽവി ജോസഫ്, സ്കൂൾ ലീഡർ നിയ മരിയ ജോബി തുടങ്ങിയവർ Read More…
അധ്യാപകദിനം ആചരിച്ചു
രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ അധ്യാപക ദിനം ആചരിച്ചു. കോളേജ് മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഫാ തോമസ് വെട്ടുകാട്ടിൽ .ഫാ. ജോർജ് പറമ്പിത്തടം,ഫാ അബ്രാഹം കക്കാനിയിൽ, ഫാ ജോവാനി കുറുവാച്ചിറ, ഫാ.ജോൺ മണാങ്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, കോളേജ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം Read More…
അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.ശരിയായ തീരുമാനമെടുക്കാൻ പഠിപ്പിക്കലാണ് വിദ്യാഭ്യാസം. മൂല്യങ്ങളും ധാർമ്മിക ചിന്തകളും ഉൾചേരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്ന അരുവിത്തുറ കോളേജ് സംസ്ഥാനത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആൻ്റൊ ആൻ്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു. Read More…
അധ്യാപക ദിനാചരണം നടത്തി
അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ. പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം നടത്തി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പൂർവ്വ അധ്യാപകരായ ശ്രീമതി.റോസമ്മ പുളിക്കിയിൽ, ശ്രീമതി.ലാലി സെബാസ്റ്റ്യൻ,സി.ജാൻസി FCC എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കിഴക്കേ അരിഞ്ഞാണിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി.മിനിമോൾ തോമസ്, പഞ്ചായത്തംഗങ്ങളായ ശ്രീമതി.പ്രിയ ഷിജു, ശ്രീമതി.ഓമന രമേശ്, PTA പ്രസിഡന്റ് ശ്രീ.ബിനു ജോസഫ്, അധ്യാപക പ്രതിനിധി അലീന തോമസ് എന്നിവർ സംസാരിച്ചു.
‘കുറ്റകൃത്യം മറച്ചുവെച്ചു’; അന്‍വറിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷോണ്‍ ജോര്‍ജ്
കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ന് രാവിലെ ഇമെയില്‍ വഴി ഡിജിപിക്കാണ് പരാതി നല്‍കിയത്. എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കുറ്റകൃത്യങ്ങളേപ്പറ്റി അറിവുണ്ടായിട്ട് കോടതിയെയോ പോലീസിനെയോ സമീപിച്ചില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പോലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആരോപിക്കുന്നു. ബിഎൻഎസ് 239 പ്രകാരം അന്‍വറിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ Read More…
പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം
പാലാ: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് ( 28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. Read More…
ജോൺസി നോബിൾ അനുസ്മരണയോഗം നടത്തി
പാലാ: പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ നേതാവും ആയിരുന്ന ജോൺസി നോബിൾ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കല്ലാനി,എ കെ ചന്ദ്രമോഹൻ, ആർ മനോജ്, എൻ സുരേഷ്, ചാക്കോ തോമസ്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, വിസി പ്രിൻസ്, സന്തോഷ് മണർകാട്ട്, സാബു എബ്രഹാം, ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ, പിഎൻആർ Read More…
തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ച് 62 കാരി മരിച്ചു
തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ആരഗ്യ വകുപ്പ് അറിയിച്ചു.
ഓർമ്മകളുടെ തിരുമുറ്റത്ത് അവർ വീണ്ടും അധ്യാപകരാകുന്നു
ചെമ്മലമറ്റം: ഓർമ്മകളുടെ തിരുമുറ്റത്ത് അവർ ഒരിക്കൽ കൂടി അധ്യാപകരാകുന്നു. ചെമ്മലമറ്റം അധ്യാപക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വേറിട്ട അധ്യാപകദിന ആഘോഷം. സ്കൂളിൽ നിന്നും വിരമമിച്ച അധ്യാപകർ ഒരിക്കൽകൂടി അധ്യാപകരായി ക്ലാസ്സുകളിൽ എത്തും. ഹാജർ ബുക്കും ചോക്കുമായി ക്ലാസ്സുകളിൽ എത്തുന്ന പുതിയ അധ്യാപകരെ വിദ്യാർത്ഥികൾ വരവേൽക്കും. അധ്യാപകദിനത്തിൽ ഒരിക്കൽകൂടി അധ്യാപകരായി അവർ എത്തുബോൾ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിക്കും. സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആദരവ് ഒരുക്കിയിട്ടുണ്ട്. സ്നേഹകൂടാരം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ Read More…











