erumely

പട്ടയ ഭൂമിയിലെ മരം മുറിക്കാൻ കർഷകർക്ക് അനുമതി നൽകുന്നത് പരിഗണനയിൽ: മന്ത്രി കെ.രാജൻ

എരുമേലി : കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശ ഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാർക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ട് വളർത്തിയതും, കിളിർത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ട ഭേദഗതി ഗവൺമെന്റിന്റെ പരിഗണനയിൽ ആണെന്നും,നിയമ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മരം മുറിക്കുന്നതിന് കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ട് ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. Read More…

pala

പാലാ രൂപതയുടെ ആവശ്യം പരിഗണിച്ച് ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് മാണി സി കാപ്പൻ

ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോ അനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സികാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്. കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

erattupetta

ഈരാറ്റുപേട്ട എംഇഎസ് കോളജിൽ സ്പോട്ട് അഡ്മിഷൻ

ഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളി ശനി ദിവസങ്ങളിൽ നടത്തുന്നതാണ്. ബിസിഎ (എ. ഐ. വിത്ത് പൈത്തൺ), ബികോം ലോജിസ്റ്റിക്സ്, ബി കോം ഫൈനാൻസ് ആൻഡ് ടാക്സേഷൻ (ടാലി ആൻഡ് പ്രാക്റ്റിക്കൽ അക്കൗണ്ടിങ്), ബിബിഎ (ഡിജിറ്റൽ മാർക്കറ്റിംഗ്), എം കോം ടാക്സേഷൻ എന്നിവയാണ് വിവിധ കോഴ്സുകൾ. മേൽ പറഞ്ഞ പ്രോഗ്രാമിലേക്ക് ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ വെള്ളി, ശനി ദിവസങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിക്കുന്നു. 75% Read More…

kanjirappalli

ഹെൽത്ത് ചെക്കപ്പ്: നിരക്കിളവുമായി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പ്പിറ്റലിൽ 2024 ജൂൺ 28, 29, ജൂലൈ 01 തീയതികളിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവുകൾ ലഭ്യമാണ്. കൂടുതലറിയാനും ബുക്കിംഗിനുമായി വിളിക്കൂ : +91 9188228226.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും

തീക്കോയി : ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ അവലോകനം യോഗം ചേർന്നു. ജനപ്രതിനിധികൾ , പി എച്ച് സി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ , ഇതര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ , ആരോഗ്യ വോളണ്ടിയർമാർ എന്നിവരുടെ യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. ഗ്രാമപഞ്ചായത്തിൽ അഞ്ച് മേഖല അടിസ്ഥാനത്തിൽ പി.എച്ച്.സി, ആയുർവേദ, ഹോമിയോ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ആവശ്യമായ പ്രതിരോധ മരുന്നുകളും ബോധവൽക്കരണവും കൊതുക് Read More…

kottayam

കോട്ടയം മണ്ഡലത്തിലെ കോടികളുടെ നികുതി പണ വിനിയോഗ ധൂർത്ത് വിജിലൻസ് അന്വേഷിക്കണം: ജി. ലിജിൻലാൽ

കോട്ടയം : ആ സൂത്രണവും ദീർഘവീക്ഷണവുമില്ലാതെ കോടികളുടെ നികുതി പണം പാഴാക്കിയുള്ള വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്ന് ആകാശപാതയിലൂടെ തെളിത്തിരിക്കുകയാണെന്ന് ബി.ജെ. പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോട്ടയം പട്ടണത്തോട് ചേർന്നുളള കച്ചേരിക്കടവ് വാട്ടർ ഹബ്ബ്, കോടി മത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപ്പണം ധൂർത്തടിച്ചതിന്റെ സംസാരിക്കുന്ന തെളിവുകളാണ്. കോട്ടയം മണ്ഡലത്തിൽ ആകാശപാത ഉൾപ്പടെ ഇത്തരത്തിലുള്ള ഭാവന ശൂന്യമായ പദ്ധതികളെ കുറിച്ചും ചെലവഴിച്ച കോടിക്കണക്കിന് രൂപയെ കുറിച്ചും വിശദവും സമഗ്രവുമായ Read More…

general

കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങൾ : സി. ജോൺ കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി

ചങ്ങനാശേരി : കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങളെന്നും, ചാസിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ജോൺ. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയൂടെയും കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ജാഥയുടെ Read More…

general

അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ പ്രസംഗകളരി സംഘടിപ്പിച്ചു

അരീക്കര സെന്റ് റോക്കീസ് യൂ പി സ്കൂളിൽ പ്രസംഗകളരി സംഘടിപ്പിച്ചു. അരീക്കര സ്കൂൾ മാനേജർ ഫാ സ്റ്റാനി എടത്തിപറമ്പിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അരീക്കര വാർഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസംഗകളരി എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ജിബിമോൾ മാത്യു,പി ടി എ പ്രസിഡന്റ്‌ സിജോ ജെയിംസ്, എം പി ടി എ പ്രസിഡന്റ്‌ രെഞ്ചു ജോയ്, കുമാരി തെരേസ പീറ്റർ Read More…

kuravilangad

കോൺഗ്രസ്‌ പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു

കോൺഗ്രസ്‌ കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് കുറുപ്പൻതറ റോഡിൽ ഉള്ള മുഴുവൻ കുഴികളും അടയ്ക്കണമെന്നാവിശപ്പെട്ടു വാഴ നട്ട് പ്രതിഷേധിച്ചു. ഈ റോഡിലുള്ള വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുകയും എല്ലാ യാത്രകാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് കോൺഗ്രസ്‌ പ്രവർത്തകർ ഇത്തരമൊരു പ്രതിഷേധo സംഘടിപ്പിച്ചത്. മുതിർന്ന കോൺഗ്രസ്‌ നേതാവ് VU ചെറിയാൻ, ബിജു മൂലംകുഴ, Ajo അറക്കൽ, ജിൻസൺ ചെറുമല, ഷാജി പുതിയടം, സിബി ഓലിക്കൽ, ജോസഫ് ഇടശ്ശേരി, Read More…