Teekoy News

തീക്കോയി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു

തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച ഒമ്പതോളം കർഷകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷതയിൽ ചേർന്ന കർഷകദിന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വക്കേറ്റ് ഷോൺ ജോർജ് പി ആർ അനുപമ, തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ഐ ബേബി, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കുട്ടപ്പൻ, പഞ്ചായത്ത് മെമ്പർമാരായ സി ബി റ്റി ആർ, മാളു പി മുരുകൻ, കവിത രാജു, ദീപ സജി, അമ്മിണി തോമസ്, നജ്മ പരികൊച്ച്, രാഷ്ട്രീയ പ്രതിനിധിയായ പയസ് കവളംമാക്കൽ, പഞ്ചായത്ത് സെക്രട്ടറി ആർ സുമ ഭായി അമ്മ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി, കൃഷി ഓഫീസർ ഹണി ലിസ ചാക്കോ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, വി ജെ ജോസ് വലിയ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.