കാഞ്ഞിരപ്പള്ളി: പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ഏറ്റുവാങ്ങി. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി : അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ സമ്പാദനത്തിന് സഹായിക്കുന്നത് ലക്ഷ്യം വെച്ച് തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാദാക്കൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിന് ഒരു സൗജന്യ വെബ് പോർട്ടൽ ഒരുക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ. ഇപ്പോൾ നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാം ഘട്ടമായാണ് തൊഴിൽ തേടുന്ന യുവജനങ്ങൾക്കുള്ള ഈ സൗജന്യ ജോബ് പോർട്ടൽ. തൊഴിൽ ദാദാക്കളായ മികച്ച സംരംഭകരെയും അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ Read More…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ റോഡിന്റെ ഒരു ഭാഗം, ബ്ലോക്ക് ചെയ്തു കൊണ്ട്, കലിങ്ക് നിർമ്മാണം നടത്തുകയും ഗതാഗത നിയന്ത്രണത്തിനായി വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്തതിന്റെ ഫലമായി ഭാഗമായി ടൗണിൽ കിലോമീറ്റർ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉണ്ടായതിൽ പ്രതിഷേധിച്ച് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, നാട്ടുകാർ, എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറയിൽ, കേരള ഹോട്ടൽ ആൻഡ് Read More…