പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്സ് ….. ! യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു നിന്ന യുവതിയുടെയും Read More…
Author: editor
പ്രളയബാധിത പൂഞ്ഞാർ തെക്കേക്കരയെ അവഗണിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നടപടി പ്രതിഷേധാർഹം ബി ജെ പി
പൂഞ്ഞാർ: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ, തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്. ദുരന്തത്തിൽ രണ്ട് ജീവനുകൾ നഷ്ടപ്പെട്ടതിനു പുറമെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ, പ്രദേശത്തെ ജനപ്രതിനിധികളുമായി സംസാരിക്കാനോ Read More…
ചോങ്കര ജോര്ജ് ചാക്കോ (അപ്പച്ചന്) നിര്യാതനായി
പൂഞ്ഞാര്: കുന്നോന്നി ചോങ്കര ജോര്ജ് ചാക്കോ (അപ്പച്ചന്- 69) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുന്നോന്നി സെന്റ് ജോസഫ് പള്ളിയില്. മൃതദേഹം നാളെ (09-08-2026 ഞായർ) വൈകിട്ട് 5 ന് സണ്ണി ചോങ്കര ആലുംന്തറയിലുള്ള സഹോദരന്റെ വസതി കൊണ്ടുവരും. ഭാര്യ: സിജി കടലാടിമറ്റം കാവില്പുരയിടത്തില് കുടുംബാഗമാണ്. മക്കള്: റ്റിറ്റോ ജോർജ് (റിപ്പോർട്ടർ, മലയാള മനോരമ, മുംബൈ), റ്റോംസ് (മാൾട്ട), ആന്സ്. മരുമക്കള്: സുമം സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽപറമ്പിൽ പയ്യാനിത്തോട്ടം.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ (ഓഗസ്റ്റ് 8 ശനി) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകള്, ട്യൂഷന് സെന്ററുകള്, കോച്ചിംഗ് ക്ലാസുകള്, സ്പെഷ്യല് ക്ലാസുകള് എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. റസിഡന്ഷ്യല് സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാര്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള് ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്കാവുന്നതാണ്.
ജില്ലയില് അര്ഹരായ എല്ലാവര്ക്കും ധനസഹായം ഉറപ്പാക്കും: മന്ത്രി മോന്സ് ജോസഫ്
കോട്ടയം: ജില്ലയില് പ്രകൃതിക്ഷോഭത്തില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്കും വീടുകളില് വെള്ളം കയറിയവര്ക്കും അര്ഹമായ സര്ക്കാര് ധനസഹായം പരമാവധി വേഗത്തില് ലഭ്യമാക്കുമെന്നും പുനര്നിര്മാണ പ്രവര്ത്തനങ്ങള് സമയബന്ധിതമായി പൂര്ത്തീകരിക്കുമെന്നും ജലവിഭവ, ഭവനനിര്മാണ വകുപ്പ് മന്ത്രി മോന്സ് ജോസഫ് പറഞ്ഞു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനും തുടര്നടപടികള് ആലോചിക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര്ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തില് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്പ്പെടുന്ന സമിതി പരിശോധന നടത്തി ധനസഹായത്തിന് അര്ഹതയുള്ളവരുടെ പട്ടിക നല്കും. അര്ഹതയില്ലാത്ത ഒരാളും Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശി കളിയ മരിയ ഫിലോമിന ( 63) ചാർലി പി. എസ് ( 64 ) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ് (43 ) പരുക്കേറ്റത്. 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി
പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്തിലെ പെരുങ്ങുളത്ത് ഉരുപെട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി കുന്നോന്നിയിലെ നല്ലവരായ വ്യാപ്യാരി സുഹൃത്തുക്കളുടെ സഹകരണത്തോടുകൂടി ശേഖരിച്ച സാധന സാമഗ്രികൾ കെ.പി. സി സി മെംബർ തോമസ് കല്ലാടൻ പെരുങ്ങുളം പള്ളി വികാരിയ്ക്ക് കൈമാറി. ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ മണ്ഡലം പ്രസിഡൻ്റ് റോജി മുതിരേ ന്തിക്കൽ കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ളാക്കൽ ജോസ് ഇളംതുരുത്തിയിൽ വി.ഡി. ചാക്കോച്ചൻ ഒട്ടലാങ്കൽ സണ്ണി കല്ലാറ്റ് ജോഷി പള്ളിപ്പറമ്പിൽ മുൻ പഞ്ചായത്ത് മെംബർ കുട്ടപ്പൻ പള്ളിപ്പറമ്പിൽ Read More…
പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്ക് സാമ്പത്തിക സഹായ പാക്കേജ് സർക്കാർ തയ്യാറാക്കണം: സി.പി. അബ്ദുലത്തീഫ്
ഈരാറ്റുപേട്ട: മലയോര മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ മൂലം പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട ഈരാറ്റുപേട്ട മേഖലയിലെ വ്യാപാരി സമൂഹത്തിന് സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറവണം എന്നും പ്രളയത്തിൽ തകർന്ന് വീടുകളുടെ പുനരുദ്ധാരണത്തിന് മതിയായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡൻ്റ് സി.പി. അബ്ദുൽ ലത്തീഫ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റി ഓഫീസിൽ പ്രസിഡൻ്റ എ.എം.എ ഖാദറിനെ സന്ദർശിച്ച് സംസാരിച്ചു. വെള്ളപൊക്കത്തിന് പ്രധാന കാരണമായ നദികളിലെ മണൽ വാരൽ Read More…
ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് പരിക്ക്
ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് പരുക്ക്. പരിക്കേറ്റവരെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോയ ദമ്പതികളെ ചങ്ങനാശേരി യൂണിറ്റിൽനിന്ന് എത്തിയ അഗ്നിശമന സേനാ സംഘവും കോട്ടയം ചിങ്ങവനം പൊലീസ് സംഘവും ചേർന്നാണ് രക്ഷപെടുത്തിയത്. അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞ ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.
ഹിരോഷിമ ദിനത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കൊഴുവനാൽ SJNHSS ലെ കുട്ടികൾ
കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി. അധ്യാപിക ഷിന്ദു മോൾ കെ.ജോസ് അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ജീന ജോർജ്, സിന്ധു ജേക്കബ്ബ്, ഷാലറ്റ് കെ. അഗസ്റ്റിൻ, ലിറ്റി കെ.സി., ജസ്റ്റിൻ ജോസഫ്, റിന്റു റോസ് ജോർജ് , ആഷ മാത്യു, ഷൈനി Read More…











