കുറവിലങ്ങാട് : വജ്രജൂബിലി പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കുറവിലങ്ങാട് ദേവമാതാ കോളേജ് ധനതത്വശാസ്ത്രവിഭാഗം ഒരു മഹാസംഗമത്തിന് ഒരുങ്ങുന്നു. ദേവമാതാ കോളേജില്‍ 1964- ല്‍ പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പും 1968-ല്‍ ധനതത്വശാസ്ത്ര ബിരുദവിഭാഗവും 2020-ല്‍ ധനതത്വശാസ്ത്ര ബിരുദാനന്തരബിരുദവും ആരംഭിച്ചു. 1964 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ധനതത്വശാസ്ത്രവിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അദ്ധ്യാപകരും പങ്കെടുക്കുന്ന ഈ മഹാസംഗമം 2024 ഫെബ്രുവരി 25-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കും. ധനതത്വശാസ്ത്രവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ. എം. Read More…
Author: editor
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 റോഡുകൾക്ക് 37ലക്ഷം രൂപ ഫണ്ട് അനുവദിച്ചു
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സംസ്ഥാന റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 37 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ചുവടെ കൊടുത്തിരിക്കുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്: എരുമേലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എം.എസ്.എം.ആർ-സെന്റ് തോമസ് ചർച്ച് റോഡ് -5 ലക്ഷം രൂപ, 13,14 വാർഡുകളിലെ വാർഡുകളിലെ എരത്വാപ്പുഴ- കീരിത്തോട് റോഡ് – 10 ലക്ഷം രൂപ. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം Read More…
ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ….
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് എന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 15 Read More…
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു. 1982-ൽ SSLC എഴുതിയ സ്റ്റാലിൻ ഇന്ന് കൽക്കട്ടയിൽ സ്വന്തമായി വിദ്യാലയം ആരംഭിച്ചു, വിജയകരമായി നടത്തി കൊണ്ടിരിക്കുന്നു. നല്ല ഒരു എഡ്യുക്കേസനലിസ്റ്റും, മോട്ടിവേഷ ണൽ സ്പീക്കറുമായ അദ്ദേഹം കുടുംബ സമേതം ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചു തന്റെ ദൗത്യം നിർവഹിക്കുന്നു. അനേകം കുഞ്ഞുങ്ങൾക്കും , യുവാക്കൾക്കും പ്രചോദനമേകുന്ന ക്ലാസുകൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. തന്റെ ജന്മനാട്ടിൽ പത്‌നി ശ്രീമതി ജിസ്സയോടൊപ്പം വന്നപ്പോൾ പ്ലാറ്റിനം സൂബിലി ആഘോഷിക്കുന്ന Read More…
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവാർഡ് കരസ്ഥമാക്കി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ
പ്രവിത്താനം: കഴിഞ്ഞ ഒരു വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാന സർക്കാരിന്റെ ‘ലഹരിമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിലും സമൂഹത്തിലും നടത്തിയത്. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ ക്ലാസ്സോടെ ആരംഭിച്ച ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് പ്രവിത്താനം ടൗണിലേക്ക് നടത്തിയ ലഹരിവിരുദ്ധ റാലിയും തുടർന്ന്ടൗണിൽ ലഹരിവിരുദ്ധ സന്ദേശം Read More…
അത്യാധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഇനി ദേവമാതക്ക് സ്വന്തം
കുറവിലങ്ങാട്: ദേവമാതാ കോളേജിൽ സ്ഥാപിതമായ അത്യാധുനികസാങ്കേതിക നിലവാരം പുലർത്തുന്ന ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ശിലാഫലകത്തിൻ്റെ അനാച്ഛാദനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. നൂറിൽപരം കമ്പ്യൂട്ടറുകൾ, ഹൈ സ്പീഡ് ഇൻറർനെറ്റ് സംവിധാനം, പതിനായിരക്കണക്കിന് ഇ- ബുക്കുകൾ, ലോകോത്തര നിലവാരം പുലർത്തുന്ന റിസർച്ച് ജേർണലുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി സജ്ജീകരിക്കും. ഇതോടെ ദേവമാത കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ലൈബ്രറി സംവിധാനമുള്ള സ്ഥാപനമാകും. നാക് അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിൻ്റോടെ എ Read More…
ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും ലോക്‌സഭ സീറ്റ്; മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് ഷോണ്‍ ജോര്‍ജ്
കെകെ ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും സിപിഐഎം ലോക്‌സഭ സീറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്നും മുഖ്യമന്ത്രിയുടെ തന്ത്രമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്വ. ഷോണ്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യരായ ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്ന രണ്ടു പേരാണെന്നും ഇരുവരെയും ലോക്‌സഭാ സീറ്റ് നല്‍കി ഡല്‍ഹിയിലേക്ക് അയക്കുന്നതിലൂടെ മുഖ്യമന്ത്രി കസേര വീണ്ടും ഉറപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. ഷോണിന്റെ Read More…
ഫിലിം ആക്റ്റിംഗ് കോഴ്സ് ദർശനയിൽ
കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ദർശന സാംസ്കാരികകേന്ദ്രത്തിൽ വെച്ച് മൂന്നു മാസത്തെ ഫിലിം ആക്റ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. മാർച്ച് മാസം ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. സിനിമ മേഖലയിലുള്ള പ്രശസ്തർ ക്ലാസ്സുകൾക്കു നേതൃത്വം നൽകും. ഫിലിം ആർട്ടിസ്റ് ഡേറ്റ ബാങ്കിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതായിരിക്കും. താല്പര്യമുള്ളവർ ഉടൻതന്നെ ബന്ധപ്പെടുക. 9188520400, 9447008255.
എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” നടത്തപ്പെട്ടു
ഈരാറ്റുപേട്ട: എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എം മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ Read More…
വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ നിര്യാതയായി
തീക്കോയി : വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ(89 ) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.