കോട്ടയം : കാർഷിക മേഖലയെ പാടെ അവഗണിച്ച സംസ്ഥാന ബജറ്റ് റബർ കർഷകരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുകയാണെന്ന് ബി.ജെ. പി കോട്ടയം ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ ആരോപിച്ചു. കോട്ടയത്തോടും റബർ കർഷകരോടുമുള്ള അവഗണനയുടെ നേർ സാക്ഷ്യ പത്രമാണ് ഈ ബജറ്റ്. ഈ ബജറ്റോടെ ഭരണമുന്നണിയിലെ കേരള കോൺഗ്രസ് എമ്മിൻ്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്. റബ്ബർ കർഷകർക്കോ കാർഷിക മേഖലയ്ക്കോ ആശ്വാസം നൽകുന്ന പദ്ധതികളൊന്നും തന്നെ ബജറ്റില്ല. റബർ കർഷകരെ സഹായിക്കാത്ത ഇടതു സർക്കാരിനെ തള്ളി Read More…
Author: editor
കേരള ബജറ്റ്;പാലാ സ്റ്റേഡിയം പുനരുദ്ധാരണം ; നന്ദി പറഞ്ഞ് നഗരസഭ
പാലാ: തുടർച്ചയായ പ്രളയത്തിൽ കേടുപാടു സംഭവിച്ച നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം.മാണി സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കുവാൻ ഒരു വഴിയും കാണാതെ വിഷമിച്ച നഗരസഭയ്ക്ക് തുണയായി സംസ്ഥാന ബജറ്റിൽ ആവശ്യമായ മുഴുവൻ തുകയും നൽകി സഹായിച്ച ഇടത് മന്ത്രിസഭ യേയും ധനകാര്യ മന്ത്രിയ്ക്കും പ്രത്യേക ഇടപെടൽ നടത്തിയ ജോസ് കെ.മാണി എം.പിയ്ക്കും തോമസ് ചാഴികാടൻ എം.പിയ്ക്കും നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ നന്ദി അറിയിച്ചു. ബൈജു കൊല്ലം പറമ്പിൽ, തോമസ് പീറ്റർ എന്നിവരാണ് നന്ദി പ്രമേയം അവതരിപ്പിച്ചത്. നഗരസഭയിൽ തന്നെ അരുണാപുരം Read More…
ബജറ്റ് നിരാശാജനകം; ടോക്കൺ തുക അനുവദിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: മാണി സി കാപ്പൻ
പാലാ: പാലായെ സംബന്ധിച്ചു ബജറ്റ് നിരാശാജനകമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഏതാനും പദ്ധതികൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതാകട്ടെ ആകെ 15 കോടി മാത്രവും. ബാക്കിയെല്ലാം ടോക്കൺ തുക മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ലോക്സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളതുമാണെന്ന് എം എൽ എ കുറ്റപ്പെടുത്തി. മുൻകാലങ്ങളിലും ടോക്കൺ തുക വകയിരുത്തിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാത്തതായി ഉണ്ടെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാണിച്ചു. താൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം അക്കാലത്തെ ബജറ്റിൽ ഒട്ടേറെ Read More…
സംസ്ഥാന ബഡ്ജറ്റ് : പൂഞ്ഞാറിന് മികച്ച നേട്ടം
പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിന് 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുമ്പോൾ മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമായി പൂഞ്ഞാർ മാറും. മുണ്ടക്കയം- കൂട്ടിക്കൽ- Read More…
സംസ്ഥാന ബഡ്ജറ്റിൽ റബർ കർഷകരെ വഞ്ചിച്ചു : പി.സി. ജോർജ്
റബ്ബറിന് വില സ്ഥിരതാ പദ്ധതിയിൽ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബ്ബറിന്റെ താങ്ങുവിലയിൽ 10 രൂപയുടെ മാത്രം വർദ്ധനവ് പ്രഖ്യാപിച്ചതെന്ന് പി.സി.ജോർജ് പറഞ്ഞു. സത്യത്തിൽ ഈ നടപടി റബ്ബർ കർഷകരെ അപമാനിക്കുന്നതിനും കബളിപ്പിക്കുന്നതിനും തുല്യമാണ്. റബ്ബർ കർഷക മേഖലയിൽ സർക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോൺഗ്രസ് മാണി വിഭാഗവും സിപിഐഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് റബറിന്റെ താങ്ങുവില 180 രൂപയാക്കിയ Read More…
നവകേരള സദസ്സിൽ ഉന്നയിച്ച ആവശ്യങ്ങൾ ബജറ്റിലൂടെ നേടി
പാലാ: നാടിൻ്റെ പ്രധാന ആവശ്യങ്ങൾ മന്ത്രിസഭ സമക്ഷം പൊതു സമൂഹത്തെ സാക്ഷിയാക്കി അവതരിപ്പിച്ചത് വിവാദമായി എങ്കിലും ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ നേടിയെടുത്തതിൽ സംതൃപ്തിയിലാണ് പാലായും ജനനേതാക്കളായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും.അതോടൊപ്പം എൽ.ഡി.എഫും. നവകേരള സദസ്സിൻ്റ വിജയത്തിനായി ചേർന്ന എൽ.ഡി.എഫ് യോഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്വാഗത പ്രസംഗത്തിൽ ജോസ്.കെ.മാണിയും ആമുഖപ്രസംഗത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചു കൊണ്ട് തോമസ് ചാഴികാടനും നാടിൻ്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അവർ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ബജറ്റിലൂടെ നേടിയിരിക്കുകയുമാണ്. തുടർച്ചയായ പ്രളയത്തിൽ തകർത്ത പാലാ കെ.എം.മാണി Read More…
റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി; 10 രൂപയുടെ വര്‍ധനവ്
റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ട് കേരളം. റബ്ബറിന്റെ താങ്ങുവില പത്ത് രൂപ ഉയര്‍ത്തി. താങ്ങുവില 170ല്‍ നിന്ന് 180 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698.30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉയര്‍ത്തല്‍ ഈ ബജറ്റിലും ഉണ്ടാകുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.
തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി
തെക്കേക്കര കല്ലുപുരക്കൽ കെ എസ് അബ്ദുൽ ലത്തീഫ് 81 നിര്യാതനായി. പരേതൻ മയൂരി റൈസ് പൗഡർ ഉടമയാണ്. കബറടക്കം ഇന്ന് ഒരുമണിക്ക് മുഹയ്ദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ തലനാട് കല്ലുപറമ്പിൽ കുടുംബാംഗം. മക്കൾ. സലീന, ഷീജ, ഫാത്തിമ, ജസീന, അനസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ), സുബൈർ ( ഇജാസ് ട്രേഡേഴ്സ്). മരുമക്കൾ. ടി എം റഷീദ് (ഈരാറ്റുപേട്ട നഗരസഭ മുൻ അധ്യക്ഷൻ ), പരേതനായ റഷീദ് പാലേറ്റ് തലനാട്, അഷറഫ് എരുമേലി, സുധീർ Read More…
വനിത കേന്ദ്രമന്ത്രിയുടെ ബജറ്റിൽ വനിതകൾ അവഗണിക്കപ്പെട്ടു: പ്രൊഫ. ലോപ്പസ് മാത്യു
സ്ത്രീകളുടെ ഉന്നമനത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി തന്റെ ധനകാര്യ വനിതാ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതകളെ പൂർണമായും തഴഞ്ഞതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. ഏറ്റവും കൂടുതൽ പാവപ്പെട്ട സ്ത്രീകൾ ഉപജീവന മാർഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറച്ചതും സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണന തന്നെയാണ്. വനിതാ വികസനത്തിനും, സ്വാതന്ത്ര്യത്തിനും, സാമ്പത്തിക Read More…
നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക് 4 പേർക്ക് പരുക്ക്
പാലാ: നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പരുക്കേറ്റ മിനി ബസിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62) ,പാലാ സ്വദേശികളായ മാർട്ടിൻ (58) ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ പാലാ – പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് നാടക അവതരണത്തിനു പോയ പാലായിലുള്ള നാടക സംഘം സഞ്ചരിച്ച ബസാണ് Read More…