general

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു. 1982-ൽ SSLC എഴുതിയ സ്റ്റാലിൻ ഇന്ന് കൽക്കട്ടയിൽ സ്വന്തമായി വിദ്യാലയം ആരംഭിച്ചു, വിജയകരമായി നടത്തി കൊണ്ടിരിക്കുന്നു.

നല്ല ഒരു എഡ്യുക്കേസനലിസ്റ്റും, മോട്ടിവേഷ ണൽ സ്പീക്കറുമായ അദ്ദേഹം കുടുംബ സമേതം ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചു തന്റെ ദൗത്യം നിർവഹിക്കുന്നു. അനേകം കുഞ്ഞുങ്ങൾക്കും , യുവാക്കൾക്കും പ്രചോദനമേകുന്ന ക്ലാസുകൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

തന്റെ ജന്മനാട്ടിൽ പത്‌നി ശ്രീമതി ജിസ്സയോടൊപ്പം വന്നപ്പോൾ പ്ലാറ്റിനം സൂബിലി ആഘോഷിക്കുന്ന പൂർവ്വ വിദ്യാലയത്തിന് സംഭാവനയായി കടന്നുവന്നു. അദ്ദേഹത്തെ സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ , പൂർവ്വ കാല പ്രഥമ അധ്യാപകനും പേട്രനുമായ ശ്രീ. AJ ഐസക്ക് അമ്പഴ ശേരിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് ശ്രീ. സണ്ണി മാത്യു, ട്രഷറർ ലയൺ സിബി മാത്യു പ്ലാത്തോട്ടം, ശ്രീ ഷിബു വള്ളം കുഴിയിൽ , സ്കൂൾ ഹെഡ്മിസ്ട്രസ് അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരിക്കുകയും, ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *