general

അന്നദാതാവ് പ്രദർശനത്തിനൊരുങ്ങുന്നു

വൈക്കം സോമൻ പിള്ള കഥയും തിരക്കഥയും നിർവഹിച്ചു തയ്യാറാക്കിയ അന്നദാദാവ് എന്ന ഹ്രസ്വ ചിത്രം വൈക്കം മഹാദേവ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു ബഹു. കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഡിസംബർ 8 ഞായറാഴ്ച രണ്ടു മണിക്ക് റിലിസ് ചെയ്യുന്നു. അഡ്വക്കേറ്റ് MS കലേഷ് നിർമാണം നടത്തിയ ചിത്രത്തിൽ ഡോക്ടർ പ്രീത് ഭാസ്കർ സംവിധാനം നിർവഹിച്ചു. ഗിരീഷ് ജി കൃഷ്ണ ക്യാമറയും വേണു ജി കലാഭവൻ എഡിറ്റിങും ഗ്രാഫിക്സും നിർവഹിച്ചു. ചിത്രത്തിലെ പാട്ടും വരികളും സുനിൽ വൈക്കത്തിന്റെതാണ്. Read More…

education

ക്ലാസ് മുറികളിൽ‌ ബോഡി ഷെയ്മിങ് വേണ്ട, ഫീസ് മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് ചോദിക്കരുത്: മന്ത്രി ശിവൻകുട്ടി

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ Read More…

job

യോഗ പരിശീലകയെ ആവശ്യമുണ്ട്

ഈരാറ്റുപേട്ട. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള യോഗ പരിശീലനപരിപാടിയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ വൈ.എസ് ബിരുദം/ തതുല്യയോഗ്യതയുളള യോഗ അസോസിയേഷൻ /സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുളളവരുമായ വനിതാ ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് ഡിസംമ്പർ 5 വ്യാഴാഴ്ച രാവിലെ 11.00ന് നഗരസഭ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുളളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്. കൂടാതെ, നഗരസഭ നടത്തുന്ന യോഗാപരിശീലനപരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളള നഗരസഭാ നിവാസികളായ കൗമാരക്കാരായ പെൺകുട്ടികൾക്കും, വനിതകൾക്കും 2024 ഡിസംബർ 5 വരെ Read More…

kottayam

ശൈശവ വിവാഹത്തിനെതിരേ പ്രതിജ്ഞയെടുത്തു

കോട്ടയം: ശൈശവ വിവാഹത്തിനെതിരേ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. കേന്ദ്ര സർക്കാരിന്റെ ‘ചൈൽഡ് മാര്യേജ് മുക്ത് ഭാരത്’ പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ പങ്കെടുത്തു. ജില്ലയിലെ സ്‌കൂളുകൾ, പോലീസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലും പ്രതിജ്ഞയെടുത്തു. പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ Read More…

kottayam

മാലിന്യമുക്തം നവകേരളം ശിൽപശാലയ്ക്ക് തുടക്കം

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യവികസനങ്ങൾ സംബന്ധിച്ചുള്ള ദ്വിദിന ശിൽപശാല തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജനം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ബോധം പൊതു സമൂഹത്തിനുണ്ടാകണമെന്ന് അവർ പറഞ്ഞു. മാലിന്യ സംസ്്്കരണത്തിലെ മുന്നേറ്റം പേപ്പറിൽ മാത്രമാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. എല്ലാ കാര്യങ്ങളിലുമുള്ള മലയാളിയുടെ ഉയർന്ന ബോധം മാലിന്യ Read More…

erattupetta

മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി

ഈരാറ്റുപേട്ട : മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി ഈരാറ്റുപേട്ട യൂസുഫ് സഖാഫിയുടെ വസതിയിൽ ചേർന്നു. ചെയർമാൻ അഡ്വ. റോയ് വാരിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.ടി. ശ്രീകുമാർ, ഖാലിദ് സഖാഫി, ഷിബു. കെ തമ്പി, യൂസുഫ് സഖാഫി,ആമ്പൽ ജോർജ്, ചാർളി കോട്ടയം തുടങ്ങിയവർ സംബന്ധിച്ചു.

thalappalam

തലപ്പലം ബാങ്കിന് വീണ്ടും കേരള ബാങ്ക് എക്സലൻസ് അവാർഡ്

തലപ്പലം: കേരള ബാങ്ക് പ്രാക്ഷമിക സഹകരണ ബാങ്കുകൾക്ക് നൽകി വരുന്ന എക്സലൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും തലപ്പലം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സഹകരണ -തുറമുഖ വകുപ്പുമന്ത്രി ശ്രീ വി. എൻ വാസവൻ അധ്യക്ഷത വഹിച്ച അവാർഡ്ദാന ചടങ്ങ് മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ. ഷിബി ജോസഫ് ഈരൂരിക്കൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി.പി, ബോർഡ് അംഗം ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ Read More…

kanjirappalli

മഹത്വം തിരിച്ചറിയുന്നവർ പരസ്പരം ആദരിക്കും : മാര്‍ തോമസ് തറയില്‍

കാഞ്ഞിരപ്പള്ളി : മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്. മനുഷ്യമഹത്വത്തെ പൂര്‍ണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. ഓരോ വ്യക്തിക്കും ദൈവം നല്‍കുന്ന മഹത്വത്തെ മനസിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ തറയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ Read More…

kottayam

അക്ഷരം മ്യൂസിയം ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനെതിരായ ചെറുത്തുനിൽപ്: മുഖ്യമന്ത്രി

കോട്ടയം: മലയാളം അടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത്, അക്ഷരം മ്യൂസിയം അതിനെതിരെയുള്ള ചെറുത്തുനിൽപു കൂടിയായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഷാ, സാഹിത്യ, സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയിൽ കോട്ടയം മറിയപ്പള്ളിയിൽ ഇന്ത്യാ പ്രസ് വളപ്പിൽ സഹകരണ വകുപ്പാണു മ്യൂസിയം നിർമിച്ചത്. രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം Read More…

pala

വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: നടപടിക്കു പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു മുഖ്യമന്ത്രിയുടെ നിർദ്ദേശം

പാലാ: നെയ്യാറ്റിൻകരയിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള കൊടിമരത്തിൽ കയറ്റി വിട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി നടപടിയ്ക്ക് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവ വേദിയായ നെയ്യാറ്റിൻകര ഗവൺമെൻ്റ് ബോയ്സ് സ്കൂളിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള Read More…