ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.
Author: editor
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട രാജമ്മ ഗോപിനാഥ് കൊഴുവുംമാക്കലിന് സ്വീകരണം നൽകി
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി രാജമ്മ ഗോപിനാഥ് കൊഴുവുംമാക്കലിന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗത്തിൽ സ്വീകരണം നൽകി. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, അഡ്വ : സതീഷ് കുമാർ ത്രിവർണ്ണ ഷാൾ അണിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യഷ്കത വഹിച്ച യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി,ടോമി മാടപള്ളി, വിജയ കുമാരൻ നായർ,മേരി അടിവാരം, മധു പൂതകുഴി,ജോയി കല്ലാറ്റ്,ബേബി Read More…
ആരോഗ്യ സെമിനാർ നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച്ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ക്യാൻസർ, സംബന്ധമായ രോഗങ്ങളും, മറ്റ് ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിസിബ് ഹോംലി പ്രൈവറ്റ് ലിമിറ്റിഡിൻ്റെയും, പുഞ്ചവയൽസന്ധ്യാ ഡവലപ്പെമെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്നടത്തി. പി ടി എ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി ബി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ട്രയിനർ അജേഷ് കുര്യൻ ക്ലാസ് നയിച്ചു. ഹയർ സെക്കണ്ടറി Read More…
കൗതുക കാഴ്ചകളുമായി ഒരു ഗണിത- ശാസ്ത്രമേള
കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ ഗണിത-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “De Novo 2024” പ്രവൃത്തി പരിചയമേള നടത്തി. സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ ഉദ്ഘാടനം നിർവഹിച്ച മേളയിൽ വിദ്യാർത്ഥികൾ വിവിധയിനം നിശ്ചല-ചലന മാതൃകകൾ, പരീക്ഷണങ്ങൾ, ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മിസ്. മോബി മാത്യു മേളയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രകൃതി സൗഹാർദ രീതിയിൽ നടത്തപ്പെട്ട ഈ പ്രവർത്തി പരിചയമേള കുട്ടികൾക്കും അധ്യാപകർക്കും ഒരേപോലെ ആവേശവും കൗതുകവും ഉണർത്തി.
കേരള കോൺഗ്രസ് (എം) സമരം അപഹാസ്യം : അഡ്വ. ഷോൺ ജോർജ്
റബ്ബറിന് 250 രൂപ വില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള കോൺഗ്രസ് (എം) സമരം അപഹാസ്യവും വഞ്ചനാപരവുമാണെന്ന്ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. 2021 തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ റബ്ബറിന് 250 രൂപ വില സ്ഥിരത ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേരള കോൺഗ്രസ് (എം) കഴിഞ്ഞ മൂന്നര വർഷക്കാലം കഴിഞ്ഞിട്ടും വാഗ്ദാനം നടപ്പിലാക്കാൻ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാൻ വേണ്ടി നടത്തുന്ന ശ്രമം മാത്രമാണ് റബ്ബർ കർഷകർക്ക് വേണ്ടിയുള്ള ഈ മുതലക്കണ്ണീരെന്നും ഷോൺ Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് വാഴക്കന്നുകൾ വിതരണം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് വാഴക്കന്നുകൾ വിതരണം ചെയ്തു. അപേക്ഷ നൽകിയിരുന്ന 150 ഗുണഭോക്താക്കൾക്കാണ് വാഴക്കന്നുകൾ വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് വിതരണോൽഘാടനം നിർവഹിച്ചു.കൃഷി ഓഫീസർ നീതു തോമസ്, ഉദ്യോഗസ്ഥരായ അബ്ദുൽ ഷഹീദ്, ഇന്ദുലേഖ എസ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാതല കേരളോത്സരം ഡിസംബർ 21,22 തിയതികളിൽ കോട്ടയത്ത്
കോട്ടയം : ജില്ലാതല കേരളോത്സവം ഡിസംബർ 21,22 തിയതികളിൽ കോട്ടയം നഗരത്തിലെ വിവിധ വേദികളിലായി നടക്കും. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ ജനറൽ കൺവീനറുമാണ്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ Read More…
മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കന്നുകുട്ടി പരിപാലനം പദ്ധതി ആരംഭിച്ചു
ഉഴവൂർ : മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കന്നുകുട്ടി പരിപാലനം പദ്ധതി ആരംഭിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ ഉദ്‌ഘാടനം ചെയ്തു. മെമ്പര്മാരായ തങ്കച്ചൻ കെ എം,ജോണിസ് പി സ്റ്റീഫൻ , എലിയമ്മ കുരുവിള,സുരേഷ് വി ടി, വെറ്റിനറി ഡോ ഷീരു, ഡോ രഹന, ഇൻസ്‌പെക്ടർ പ്രകാശൻ, സൊസൈറ്റി പ്രസിഡന്റ് ജോസ് പൂവതിങ്കപടവിൽ, സെക്രട്ടറി വിനീത എന്നിവർ നേതൃത്വം നൽകി. ഉഴവൂർ പഞ്ചായത്തിൽ നിന്നും അർഹരായ 34 ക്ഷീര കർഷകരാണ് പദ്ധതിയിൽ Read More…
ലോക പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും
പാലാ ലോക പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും അന്തരാഷ്ട്ര പുരസ്‌കാര ജേതാവും ജയ്‌പൂർ സാഹിത്യോത്സവത്തിന്റെ സ്ഥാപകനുമായ വില്യം ഡാൽറിംപിൾ പാലാ സെന്റ് തോമസ് കാേളേജ് ഓട്ടോണോമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന Gravitas പ്രഭാഷണ പരമ്പരയുടെ ഉൽഘാടനം 2024 ഡിസംബർ 2 തിങ്കളാഴ്ച രാവിലെ 10.30 ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹാളിൽ നിർവഹിക്കും. പ്രാചീന ഇന്ത്യ എങ്ങനെ ലോകത്തെ പരിവർത്തിപ്പിച്ചു എന്ന വിഷയത്തിൽ വില്യം ഡാൽറിംപിൾ പ്രഭാഷണം നടത്തും. സിറ്റി ഓഫ് ഡിജൻസ്, ദി ലാസ്‌റ്റ് മുഗൾ, ദി Read More…
പാലാ രൂപത നസ്രാണി കലണ്ടർ പ്രകാശിപ്പിച്ചു
പാലാ : 2024 ഡിസംബർ മുതൽ 2025 നവംബർ വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടർ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ പാലാ മെത്രാസന മന്ദിരത്തിൽ നടന്ന പ്രത്യേക വൈദിക സമ്മേളനത്തിൽ വച്ച് പ്രകാശിപ്പിച്ചു. കൽദായ/ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം, മാർത്തോമാ ശ്ലീഹായുടെ ആഗമനത്തോടെ തുടങ്ങുന്ന ഹെന്തോയിലെ( അവിക്ത ഇന്ത്യ) നസ്രാണികളുടെ ചരിത്രം, അനുദിനം ഉപയോഗിക്കേണ്ട വചനഭാഗങ്ങൾ, സഭാ പിതാക്കന്മാരുടെ വിവരണങ്ങൾ, ക്രൈസ്തവ സഭകളുടെ തുല്യതയും സ്വാതന്ത്ര്യവും ഐക്യവും പ്രകടമാക്കുന്ന സഭാ Read More…











