ഉഴവൂർ : നികുതി പിരിവു 100 ശതമാനം പൂർത്തിയാക്കുകയും പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തുകയും ചെയ്ത പഞ്ചായത്തുകൾക്കുള്ള പുരസ്കാരധാന ചടങ്ങിൽ ബഹു മന്ത്രി വി എൻ വാസവനിൽ നിന്നും ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിള, മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്, ജീവനക്കാർ എന്നിവർ ഉഴവൂർ പഞ്ചായത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.
Related Articles
പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം അടിസ്ഥാനരഹിതം: പ്രതിപക്ഷത്തിൻ്റെ 10 മിനിട്ട് സമരം ഒരു നാടകം : ആൻ്റോ പടിഞ്ഞാറേക്കര
പാലാ: നഗരസഭാ വാർഷിക പദ്ധതി രൂപികരണത്തിൽ പ്രതിപക്ഷത്തോട് വിവേചനം കാണിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. നഗരസഭയിലെ 26 വാർഡുകളിലേയും റോഡുകൾ ലഭ്യമായ തുകയനുസരിച്ച് മെയിൻ്റൻസ് ചെയ്യാനുള്ള നടപടികളാണ് നഗരസഭ അംഗീകരിച്ച പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. അത് തുല്യമായി വീതിക്കണമെന്ന വാദം മുനിസിപ്പൽ ആക്ടിന് എതിരാണ്. കാരണം വിവിധ വാർഡുകളിലെ റോഡുകളുടെ ദൈർഘ്യം വ്യത്യസ്തമാണ്. ചില വാർഡുകളിൽ പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് നവീകരിച്ച റോഡുകൾ ധാരാളം ഉണ്ട്. Read More…
ഈരാറ്റുപേട്ട കെഎസ്ഇബി അറിയിപ്പ്
ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ LT ലൈന്‍ മെയിന്റന്‍സ് വര്‍ക്ക് ഉള്ളതിനാല്‍ 09-01-2023 ല്‍ KSRTC , കോണിപ്പാട്, എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 9AM മുതല്‍ 1PM വരെയും കളത്തുകടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 1.30PM മുതല്‍ 5.30PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
യൂത്ത്ഫ്രണ്ട് സംസ്ഥാന സമ്മേളനം കെഎം മാണിയോട് മാപ്പ് പറയണം : അഡ്വ. ഷോൺ ജോർജ്
അധ്വാന വർഗ്ഗ യുവസദസ്സ് എന്ന പേരിൽ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയത്ത് നടത്തുന്ന സംസ്ഥാന സമ്മേളനം അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മുൻ പാർട്ടി ചെയർമാനുമായിരുന്ന കെ.എം. മാണിയോട് മാപ്പുപറയണമെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. മാർക്സിയൻ സിദ്ധാന്തത്തെ വിമർശിച്ചും കമ്മ്യൂണിസത്തെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടും ഈ സിദ്ധാന്തങ്ങൾ മാനവരാശിക്ക് അപകടമാണെന്നുമാണ് കെ.എം. മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉള്ളടക്കം തന്നെ. അങ്ങനെ പറഞ്ഞ് സിദ്ധാന്തം Read More…