കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടോമിഷ് ഇഗ്നേഷ്യസ്, ടോംസൺ വെള്ളാരംകാലായിൽ, വിഷ്ണു രഘു, ജോർജ് ജോസ്, സജിൻ Read More…
Author: editor
കോട്ടയത്ത് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.
പുറത്തുവരുന്നത് ഭരണസമിതിയുടെ കെടുകാര്യസ്ഥത
പാലാ :നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റോ ഇല്ല എന്ന ഗുരുതര വെളിപ്പെടുത്തൽ പുറത്ത്. ഇന്ന് ചേർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സിജി ടോണി രേഖാമൂലം ഉയർത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പരോ ഫയർ എൻ ഒ സിയോ ഇല്ല എന്ന് നഗരസഭ അധികൃതർക്ക് സത്യം വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടത്തിൽ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തന അനുമതി നൽകുകയായിരുന്നു Read More…
മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ മരണത്തിന് കീഴടങ്ങി
പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാലാ മാർ സ്ലീവാ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അന്നമോൾ ഇന്ന് 8.37 PM ന് മരണത്തിന് കീഴടങ്ങി. ഇതോടെ മുണ്ടാങ്കലിൽ നടന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെയായിരുന്നു അന്ന മോളുടെ അമ്മ ജോമോളുടെ മൃത സംസ്കാരം.
കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര അഭിവിഹർ അഭിരാജ് (അഭി) 32 എന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 21-07-2025 തീയതി പകൽ 11.20 നും 01.15 മണിക്കും ഇടയിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ ഒരു ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 grm തൂക്കം Read More…
ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ പാലായിൽ
പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ രാവിലെ 9 ന് (09/08/2025) പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 ന് മന്ത്രി പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി Read More…
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസുമായി അരുവിത്തുറ സെൻ്റ് ജോർജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം
അരുവിത്തുറ : രാജ്യം ക്വിറ്റ് ഇന്ത്യ ദിന സ്മരണകളിൽ മുഴുകുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയും സദസ്സുമായി അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിലെ പൊളിറ്റിക്സ് വിഭാഗം. ദിനാചരണത്തിന്റെ ഭാഗമായി മുൻ ബിഗ് ബോസ് താരവും വാഗ്മിയുമായ ഡോ അഡോണി.റ്റി. ജോൺ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന സാമ്രാജ്യത്വ വിരുദ്ധ സദസ് അദ്ധേഹം ഉദ്ഘാടനം ചെയ്തു. നവലിബറൽ സാമ്രാജ്യത്വം രാജ്യത്തിൻ്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ സ്മരണകൾ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം Read More…
കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും നവീകരിച്ച കെട്ടിട ഉദ്ഘാടനവും നടന്നു
ഈരാറ്റുപേട്ട : അമ്പത് വർഷത്തെ വിജ്ഞാന വിതരണത്തിന്റെ സുവർണ നാഴികക്കല്ല് ആഘോഷിക്കുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. സ്ഥാപക മാനേജർ വി.എം.എ. കരീം സാഹിബിന്റെ വിജ്ഞാനദാഹത്തേയും മാതൃകാപരമായ പ്രവർത്തനങ്ങളെയും വ അദ്ദേഹം അനുസ്മരിച്ചു. സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. മുൻസിപ്പൽ കൗൺസിലർമാരായ Read More…
അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണും, ലൈനുകളും മാറ്റി സ്ഥാപിക്കണം: സന്തോഷ് കുഴിവേലിൽ
ഞീഴൂർ: ഞീഴൂർ പഞ്ചായത്ത് 12 വാർഡ് മഠത്തിപറമ്പ് പാലത്തിന് സമീപം വലിയ തോടിന്റെ കൽക്കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂണും , ഇലവൺ കെ.വി.ലൈനും എത്രയും വേഗം മാറ്റി സ്ഥാപിച്ച് വൻ അപകടം ഒഴിവാക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും , ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലിൽ കെ.എസ്.ഇ.ബി അധികാരികളോട് ആവശ്യപെട്ടു. വലിയ തോടിന്റെ കൽക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്താണ് രണ്ട് ഘട്ടങ്ങളായി ഇടിഞ്ഞത്. ഇനികൽ കെട്ട് ഇടിഞ്ഞാൽ വൈദ്യുതി തൂണും Read More…
ഫ്യൂച്ചർ സ്റ്റാർസ് പ്രഥമാധ്യാപക ശില്പശാല നടത്തി
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ സമഗ്ര പുരോഗതിയും, അതുവഴി വിദ്യാർത്ഥികളുടെ മികച്ച ഭാവിയും ലക്ഷ്യം വെച്ച് കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്. ഈ അധ്യായന വർഷത്തിലെ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്നതിനു മുന്നോടിയായി നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽമാരുടെ ഒരു അർദ്ധദിന ശില്പശാല ആനക്കല്ല് സെന്റ്.ആന്റണീസ് പബ്ലിക് സ്കൂളിൽ വച്ച് നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ശില്പശാല ഉദ്ഘാടനം ചെയ്തു.











