മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർണർ. കുട്ടികളുടെ നൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും ഈ പദ്ധതിക്കായി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അനുവദിച്ച എകസ്കൂൾ ആണ്. പ്ലബിങ്,വയറിംഗ് LED Read More…
Author: editor
മൂന്നിലവ് വലിയകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ‘വരവേൽപ്പ് 2025 ‘ നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല പ്രവേശനോത്സവം ഡോ. വി.വി ജോർജുകുട്ടി ( പ്രിൻസിപ്പൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പാലാ) ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ് , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് Read More…
വരവേൽപ്പ് 2025
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വരവേൽപ്പ് എന്ന പേരിൽ സ്കൂൾ ആഘോഷമാക്കി. സ്കൂൾ മാനേജർ എംകെ അൻസാരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി പി താഹിറ, ഹെഡ്മിസ്ട്രസ് എം പി ലീന ,വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ, പി റ്റി എ പ്രസിഡൻറ് തസ്നീം മുഹമ്മദ്, അധ്യാപിക ഫെലിക്സാമ്മ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.
ഈരാറ്റുപേട്ട ടീം റെസ്ക്യൂ ഫോഴ്സ് ഉദ്ഘാടനം നാളെ
ഈരാറ്റുപേട്ട: ടീം റെസ്ക്യൂ ഫോഴ്സിൻ്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇന്ന് വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കും. കൂടാതെലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടക്കും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ മുഖ്യാതിഥി ആയിരിക്കും. ടീം റെസ്ക്യു പ്രസിഡൻ്റ് നൗഷാദ് വി.എം. അധ്യക്ഷത വഹിക്കും.ഫിലിപ്പ് മമ്പാട് ഇൻ്റർനാഷണൽ മൈൻഡ് ട്രെയിനർ & മോട്ടിവേഷൻ സ്‌പീക്കർ ക്ലാസ് നയിക്കും. പ്രസിഡൻ്റ് Read More…
പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം, പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവ്
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു. വാഹനങ്ങളിൽ ഇന്ധനം Read More…
പ്ലസ് വൺ പ്രവേശനോത്സവം നടത്തി
മുരിക്കുoവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡണ്ട് കെടി സനിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നസ്രീൻ പി ഫാസിമിനെ ആദരിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ , എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ ഡിജെ സതീഷ്, വിഎച്ച്എസ്ഇ Read More…
മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലസ്സി പ്രവിത്താനം സെന്റ് മൈക്കിൾസിൽ
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പി. ടി. എ. വാർഷിക പൊതുയോഗവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് അഗസ്റ്റിൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കും. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലസി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ Read More…
വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് നിര്യാതനായി
മുണ്ടക്കയം: വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് (അപ്പച്ചൻ- 80) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (18-6-25) ഉച്ചക്ക് 12.30 ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ആരംഭിച്ച് ഉച്ച കഴിഞ്ഞ് മൂന്നിന് വടക്കേമല സെൻ്റ് സെബാസ്റ്റ്യൻസ്പള്ളി സെമിത്തേരിയിൽ
പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ്) നിര്യാതനായി
കൊണ്ടൂർ : പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ് -70) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 10 ന് കൊണ്ടൂരുള്ള മകൻ രഞ്ജിത്ത് മാത്യുവിന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടുന്നു
പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും ലയൺസ് ഇൻ്റർനാഷണൽ 318 B യുടേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു. രക്തം നൽകൂ… പ്രതീക്ഷ നൽകൂ… “ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം . ഈ പ്രമേയം രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള Read More…











