അയർക്കുന്നം : കഴിഞ്ഞ ദിവസം അന്തരിച്ച അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന അയർക്കുന്നം കുടകശ്ശേരിൽ കുന്നപ്പള്ളിയേൽ അജിത് കുന്നപ്പള്ളിയുടെ (47) സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 2-ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരം. അയർക്കുന്നം കുടകശ്ശേരിൽ കുന്ന പ്പള്ളിയേൽ ജോയിച്ചന്റെ പുത്രനാണ്. ഭാര്യ: സെൽമ അജിത് (പൊൻകുന്നം പൊടിമറ്റത്തിൽ കുടുംബാംഗം, ടീച്ചർ സെന്റ്. ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ പൂഞ്ഞാർ). മക്കൾ : Read More…
Author: editor
അൽ മനാർ സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഈ വർഷം പത്താം ക്ലാസ് പാസായ വിദ്യാർഥികളെ ആദരിച്ച് അൽ മനാർ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനസ് മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ സമ്മാനിച്ചു. ഐ.ജി.ടി ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റസിയ വി.എ സ്വാഗതം പറഞ്ഞു. അക്കാദമിക് കൺവീനർ അവിനാശ് മൂസ, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, Read More…
സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറിയായി ടി.എസ് സിജുവിനെ തെരഞ്ഞെടുത്തു
ഈരാറ്റുപേട്ട: സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറിയായി ടി.എസ് സിജുവിനെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന് യുവജനങ്ങളുടെയും തൊഴിലാളികളുടെയും നേതാവായി ഉയർന്നു വന്നു. സി.പി.ഐ.എം പൂഞ്ഞാർ ഏരിയാ കമ്മിറ്റി അംഗം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കുന്നോന്നി സ്വദേശിയാണ്. മികവുറ്റ സംഘാടകനുമാണ്.
സമ്പൂർണ്ണ അസ്ഥി, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് സർജറി & സ്പോർട്സ് ഇഞ്ചുറിസ് വിഭാഗം, ഡെർമ്മറ്റോളജി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ അസ്ഥി രോഗ, സർജറി നിർണ്ണയ ക്യാമ്പ്, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് എന്നിവ 2025 ജൂൺ 30 ജൂലൈ 1, 2 തീയ്യതികളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 4 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ, എം.ആർ.ഐ, സി.ടി സ്കാൻ അടക്കമുള്ള റേഡിയോളജി Read More…
എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി
എരുമേലി : നൂറോളം കുടുംബങ്ങൾ വളരെ ദുരിത സാഹചര്യത്തിൽ ജീവിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഉന്നതിയിലെ കുടുംബങ്ങളുടെ ദുരിതാവസ്ഥ മനസ്സിലാക്കി എംഎൽഎ മുൻകൈയെടുത്ത് വിശദമായ പദ്ധതി തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടി രൂപ അനുവദിക്കപ്പെട്ടത്. പ്രസ്തുത തുക Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ അമയന്നൂർ സ്വദേശി ആഷിഷ് കുര്യാക്കോസിനെ ( 30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ മണർകാട് -ഏറ്റുമാനൂർ ബൈപാസ് റൂട്ടിൽ പേരൂരിനു സമീപമായിരുന്നു അപകടം.
ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി
പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.
കോട്ടയം അതിദാരിദ്ര്യമുക്തം; പ്രഖ്യാപനം ഇന്ന്
കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഇന്ന് (ശനിയാഴ്ച, ജൂൺ 28) പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 11.00 മണിക്ക് ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതിദാരിദ്ര്യനിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ Read More…
കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ മൊബൈൽ നമ്പർ
2025 ജൂലൈ 1 മുതൽ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ ലാൻഡ് ലൈൻ ഫോൺ നമ്പർ ഉണ്ടായിരിക്കുന്നതല്ല. പകരം 9188933762 എന്ന മൊബൈൽ നമ്പറാണ് എൻക്വയറി / എസ്.എം. ഓഫീസ് നമ്പർ.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യൊല്ലോ അലേർട്ട് ഉള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാം ഷട്ടറും Read More…










