മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഇന്ന് (08.03.2026) പുഞ്ചവയലില്‍ സമാപിക്കും. വൈകിട്ട് 3 മണിക്ക് ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 മണിക്ക് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് പുഞ്ചവയലില്‍ സമാപന സമ്മേളനം സി.പി. ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തില്‍ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ കേന്ദ്രങ്ങളിലൂടെ Read More…
Author: editor
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2026 – 27 ബജറ്റ്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2026 – 27 വർഷത്തെ ബജറ്റ് 07.03.2026 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയി സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്‌സി മാത്യു ബജറ്റ് അവതരിപ്പിച്ചു. 331460153/- രൂപ വരവും 330130744/- രൂപ ചെലവും 1329450/- രൂപ ബാലൻസും പ്രതീക്ഷിക്കുന്നു. ഭവന നിർമ്മാണം, കാർഷിക മേഖല, പഞ്ചായത്തല സോഷ്യൽവിദ്യാഭ്യാസം, ആരോഗ്യ, കുടിവെള്ളം, ടൂറിസം, യുവജനങ്ങൾക്കുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം Read More…
ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനം ഉറപ്പാക്കി മേരീക്വീൻസിൽ വനിതാദിനാഘോഷം
കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയിൽ നടന്ന വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡ്രൈവിംഗ് പരിശീലനവും, ലൈസൻസ് എടുക്കുന്നത് വരെയുള്ള ചിലവുകളും ആശുപത്രി മാനേജ്മെന്റ് വഹിക്കുമെന്ന് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ പ്രഖ്യാപിച്ചു. മേരീക്വീൻസ് ഷീ ഡ്രൈവ്സ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം കോട്ടയം നാർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ശാന്തി കെ ബാബു, Read More…
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി
വെള്ളികുളം: കേരള സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.തീക്കോയി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്പോർട്സ് കിറ്റ് വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് നൽകി വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം നിർവഹിച്ചു. തീക്കോയിഗ്രാമപഞ്ചായത്ത് മെമ്പർ സണ്ണി കണിയാം കണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കളികൾക്കാണ് സ്പോർട്സ് കിറ്റ് നൽകിയത്.വാർഡ് മെമ്പർ ജിബിൻ സെബാസ്റ്റ്യൻ Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വാഗമൺ സ്വദേശി ഡാനിയൽ എം.സാമിന് (18) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. എലിവാലി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവിത്താനം സ്വദേശി അലക്സ് ആന്റണിക്ക് (18) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തിലെത്തും: കെ. സുരേഷ് കുറുപ്പ് എക്സ് എം.പി
ഈരാറ്റുപേട്ട : എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തിലെത്തുമെന്ന് കെ. സുരേഷ് കുറുപ്പ് എക്സ് എം.പി. പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സര്‍ക്കാര്‍ നടത്തിയ ജനക്ഷേമപരമായ വികസനപ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. വികസനസന്ദേശയാത്ര ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ. മുജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജാഥാ മാനേജര്‍ കെ. രാജേഷ്, വൈസ് ക്യാപ്റ്റന്‍ എം,.ജി. Read More…
പൂഞ്ഞാറിന് വികസന കുതിപ്പ്: ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു
ഈരാറ്റുപേട്ട :ഏറെ വിവാദങ്ങൾക്കും, തർക്ക വിതർക്കങ്ങൾക്കും ഒടുവിൽ തടസ്സങ്ങളും,പ്രതിസന്ധികളും പരിഹരിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ സജ്ജമാകുന്നു. 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ എംഎൽഎ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രൊപ്പോസൽ പരിഗണിച്ച് അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക. ഔപചാരിക നിർമ്മാണ ഉദ്ഘാടനം ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ 9:30 ന് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ സൈറ്റിൽ വെച്ച് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ Read More…
തടിക്കൽ അന്നക്കുട്ടി ജോസഫ് (അച്ചാമ്മ) നിര്യാതയായി
കൊണ്ടൂർ: തടിക്കൽ അന്നക്കുട്ടി ജോസഫ് (അച്ചാമ്മ – 65) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (07/03/2026) ഉച്ചകഴിഞ്ഞ് 4.45 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം – മുനിയറയിലേയ്ക്ക് പാലത്തിനും ചെക്ക് ഡാമിനും 2 കോടി അനുവദിച്ചു: ജോസ്.കെ.മാണി എം.പി
പാലാ: കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്ററായ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ – കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻ തോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കുവാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി.അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി Read More…
അരുവിത്തുറ കോളേജിൽ ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും
അരുവിത്തുറ : അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും വിമൻസെല്ലിന്റെയും കോട്ടയം ജില്ല ഹരിത മിഷൻ്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ഉപാദ്ധ്യക്ഷ ഫാത്തിമ അൻസർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,വിമൻസ് സെൽ കോർഡിനേറ്റർ Read More…











