കൊഴുവനാൽ: തോണക്കര ഇടക്കുന്നേൽ പരേതനായ ടി. എ എബ്രഹാമിന്റെ ഭാര്യ എൽസമ്മ എബ്രഹാം (68) (ഇളങ്ങുളം വെളുത്തേടത്തുകാട്ടിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം നാളെ (06-11-2025 വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ. മക്കൾ: ശിൽപ്പ (നേഴ്സ്, ദുബായ്), റ്റിന്റോ (ഐ.ടി, മേരീക്വീൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പളളി). മരുമക്കൾ: അരുൺ (ദുബായ്), അരീക്കൽ അങ്കമാലി.
Author: editor
വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡ് ഉൽഘാടനം ചെയ്തു
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും അനുവദിച്ച 5 ലക്ഷം രൂപക്ക്, കോൺക്രീറ്റിംഗ് നടത്തി, പണി പൂർത്തീകരിച്ച, പൂഞ്ഞാർ ടൗൺ വാർഡിലുള്ള, വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡിന്റെ ഉൽഘാടനം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ്മുതിരേന്തിക്കൽ നിർവഹിച്ചു.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി. Read More…
വയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയം
തെക്കുംഭാഗം നടക്കാവ് പബ്ലിക് മാർക്കറ്റിൽ തെരുവുനായ്ക്കളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയിരുന്ന വിദ്യാധരൻ എന്ന വയോധികനെ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തെക്കുംഭാഗം പോലീസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽമൈനാഗപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കർമ്മേൽ സ്നേഹനിലയം അഭയ കേന്ദ്രം മാനേജിങ് ഡയറക്ടർ ഫാദർ മനോജ് എം കോശി വൈദ്യൻ,സെക്രട്ടറി ഗീത വേണുഗോപാൽ, കോഡിനേറ്റർ മാരായ വേണുഗോപാൽ, ബിനു ജോസഫ് പാലാ എന്നിവർ ചേർന്ന് ഏറ്റെടുത്തു. ആരും പരിചരിക്കാൻ ഇല്ലാതെ കഴിഞ്ഞ 8 വർഷത്തോളമായി തേവലക്കര തെക്കുംഭാഗത്തിന്റെ പല Read More…
കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു; സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: ആറു ദിവസമായി ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടന്നു വന്നിരുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം കേ കേ പുരസ്കാരത്തിന് അർഹനായ കളിയരങ്ങ് സെക്രട്ടറി എംഡി സുരേഷ് ബാബുവിനെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടിയ അപർണ ബൈജുവിനെയും ചടങ്ങിൽ ആദരിച്ചു. ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാദർ Read More…
ശബരിമല തീർത്ഥാടനം – മുന്നൊരുക്ക യോഗം ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം ബോർഡിന്റെയും, തദ്ദേശസ്ഥാപനങ്ങളുടെയും , ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒരു അവലോകനയോഗം എരുമേലിയിൽ വിളിച്ചു ചേർത്തു. ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനും, തീർത്ഥാടകരുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുൻകാലങ്ങളിലേതു പോലെ ഇക്കൊല്ലവും ഏറ്റവും ഭംഗിയായി തീർത്ഥാടന കാലം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ യോഗം നിശ്ചയിച്ചു.
പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്
പാലാ: കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തിൽപ്പെട്ടു. ഇന്നു പുലർച്ചെ 4.30ന് പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കൽ ഭാഗത്തായിരുന്നു സംഭവം. നിയന്ത്രണംവിട്ട വാഹനം കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എസ്ഐ നൗഷാദ്, സിപിഒമാരായ സെബിൻ, എബിൻ എന്നിവർക്കു പരിക്കേ റ്റു. സെബിന്റെ കാലിന് ഒടിവും മുഖത്തു പരിക്കുകളുമുണ്ട്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരു തരമല്ല. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
വൈക്കം : മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ഒമ്പതിന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടം നടന്നത്. ഇർഫാനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽ നടപടികൾ സ്വീകരിച്ചു വരുന്നതായി വൈക്കം Read More…
വയോജനങ്ങൾക്ക് ആശ്വാസമായി അയ്മനത്ത് പകൽവീട് ഒരുങ്ങി
അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച പകൽ വീട് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേമപെൻഷൻ വർദ്ധനവ് പോലെയുള്ളവ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത് വയോജനങ്ങളെ ചേർത്തു പിടിക്കുന്ന നിലപാടിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്തിന്റെ നാലാം വാർഡിലെ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്ളാൻ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. 2023-ൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലിക്കുട്ടിശ്ശേരിയിൽ വയോജന പാർക്ക് Read More…
സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി
കാണക്കാരി: സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി. കേരളത്തിൽ ആദ്യമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെൻസറി പാർക്ക് പ്രോജക്ട് നടപ്പാക്കുന്നത്. തിരുവനന്തപുരം ആസ്‌ഥാനമായുള്ള നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ്ഹിയറിങ് സേവനം ആദ്യമായിട്ടാണ് അവരുടെ ആസ്‌ഥാനത്തിനു പുറത്ത്ഒരു സെന്ററിൽ സേവനം നൽ കുന്നതും ഇവിടെ മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 36 ലക്ഷം രൂപ വിനിയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയാണ് Read More…











