kottayam

കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്‌ഘാടനം ചെയ്തു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവർത്തന വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ മാസം 18-ാം തീയതി കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും KCYL അതിരൂപത ചാപ്ലെയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ Read More…

kottayam

കോട്ടയം ജില്ലയില്‍ ഒക്ടോബർ 22 വരെ ഖനനം നിരോധിച്ചു

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിലും കോട്ടയം ജില്ലയിൽ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഒക്ടോബർ 22 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.

crime

കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് Read More…

kottayam

നിലവിലെ സാഹചര്യത്തിൽ കോളജുകളെ പൂർണമായി അഫിലിയേഷൻ മുക്തമാക്കാനാകില്ല: മന്ത്രി ആർ. ബിന്ദു

കോട്ടയം: കോളജുകളെ പൂർണമായും അഫിലിയേഷൻ മുക്തമാക്കണമെന്ന ആവശ്യം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കാനാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതിവകുപ്പു മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിച്ച ഏകദിനസെമിനാറിന് സമാപനം കുറിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളവൽക്കരണത്തിന്റെ കാലത്ത് സമ്പന്നർക്കുവേണ്ടിമാത്രമായി വിദ്യാഭ്യാസ സംവിധാനങ്ങൾ മാറുമ്പോൾ പാവപ്പെട്ടവരെയും അരികുവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാതെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ കാലത്തിനനുസരിച്ച് പൊളിച്ചെഴുതാനാവില്ല. കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണിമല സ്വദേശികളായ രമ്യ രാജീവ് ( 46 ) അവന്തിക രാജീവ് (19 ) എന്നിവർക്ക് പരുക്കേറ്റു.2 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി ചിങ്ങവനം സ്വദേശി മേഴ്സി അലക്സിന് ( 72 ) പരുക്കേറ്റു ഉച്ചയ്ക്ക് ചിങ്ങവനം ഭാഗത്ത് വച്ചായിരുന്നു അപകടം. മണിമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് Read More…

general

മാവടി പള്ളിയിൽ സൗഹൃദം 2025

മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വളർച്ചയ്ക്കും ആല്മീയ ജീവിതത്തിനും കരുതായിരുന്ന മുൻ വികാരിമാർ, മദർ സുപ്പീരിയേഴ്സ്, കൈക്കാരന്മാർ, ദേവാലയ ശുശ്രൂഷികൾ, അക്കൗണ്ടന്റുമാർ തുടങ്ങിയവരെ ആദരിക്കുന്നു. നാളെ (ഒക്ടോബർ 20 ന്) നടക്കുന്ന ഈ സ്നേഹസംഗമത്തിൽ മാർ ജേക്കബ് മുരിക്കൻ (ഓക്സിലറി ബിഷപ്പ് എമെരിത്തൂസ്) പിതാവ് പങ്കെടുക്കും. രാവിലെ 10.30 ന് സമൂഹബലി, അനുഭവങ്ങൾ പങ്കുവെക്കൽ,സ്നേഹാദരം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

weather

അഞ്ചു ദിവസം ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരാൻ സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. നാളെയും മറ്റന്നാളും 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്. അറബിക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി Read More…

general

പാഞ്ചാലിമേട് ടൂറിസം കേന്ദ്ര പരിസരം ശുചീകരിച്ചു

മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ കുട്ടികൾ പ്രകൃതി പഠന യാത്രയുടെ ഭാഗമായി പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുകയും പരിസരപ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി അധ്യാപകരായ സന്തോഷ് പിജി രേഖ രാജൻ എന്നിവർ പങ്കെടുത്തു ഇടുക്കി പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ അഭിരാം സ്റ്റാലിൻ എന്നിവർ നേതൃത്വം നൽകി.

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ

ഗ്രാമപഞ്ചായത്തിൽ പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണം, 2025-26 വാർഷിക പദ്ധതി അധിക ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നീ അജണ്ടകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ 26 വരെ തീയതികളിൽ വിവിധ വാർഡുകളിൽ നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.