Erattupetta News

മെഗാ യുവജന ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയും ചേർന്ന് മെഗാ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആഗ്നസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസിലി ആശംസകൾ അർപ്പിക്കുകയും ചെയ്തു. 600ൽ പരം അധ്യാപകരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ സംബന്ധിച്ചു. ലഹരി വിരുദ്ധ ക്ലാസ് ഈരാറ്റുപേട്ട പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് നയിച്ചു.

Leave a Reply

Your email address will not be published.