അരുവിത്തുറ: ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് (98) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19-05-2024) ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പൂവത്തോട്: നീരാക്കൽ പയസ് സേവ്യർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി കൊച്ചുവീട്ടിൽ ലാലി. മക്കൾ: ടോണി, ടിയ. മരുമകൾ: ശിഖ വട്ടക്കുടിയിൽ (മാറാടി).
അരുവിത്തുറ: പുളിക്കൽ (പാറയിൽ) പെണ്ണമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 5ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കണ്ണൻ, രമ്യ. മരുമകൾ: സന്ധ്യ.