ആനിയിളപ്പ്: മുല്ലൂരാകത്ത് എം. ഡി. തോമസ് (കുഞ്ഞ് – 73) നിര്യാതനായി. ഭൗതികശരീരം നാളെ (14.08.2026) വെള്ളിയാഴ്ച രാവിലെ 8ന് മംഗളഗിരിയിലുള്ള തറവാട്ട് വീട്ടിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. ഭാര്യ: തീക്കോയി കുമ്മണ്ണുപ്പറമ്പിൽ രമണി തോമസ്. മക്കൾ: കനിഷ്ക തോമസ്, അർജുൻ തോമസ്, ഡോ. റോഷിൻ തോമസ് (അമൃത ഹോസ്പിറ്റൽ കൊച്ചി). മരുമകൻ: ആന്റണി കുറ്റിയാങ്കൽ പാലാ.
കേരള കോൺഗ്രസ് എം നേതാവും ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും തോടനാൽ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ആയ ശ്രീ ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുരയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സാജൻ മണിയങ്ങാട്ട്, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വാർഡ് പ്രസിഡന്റുമാർ എന്നിവർ സംബന്ധിച്ചു. Read More…
കൊണ്ടൂർ: തലപ്ര പരേതനായ വർക്കിയുടെ (കയ്യാല കുട്ടി) ഭാര്യ മറിയം വർക്കി (78) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 pm ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.