തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പഞ്ചായത്ത് നിർദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്(സെക്രട്ടറി തീക്കോയി ഗ്രാമ പഞ്ചായത്ത് )
തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിലാണ് അദാലത്ത്. വായ്പാ, ചിട്ടി കുടിശികകാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന നിയമാനുസൃത ഇളവുകളോടെ അവരുടെ കുടിശികകൾ അടച്ചു തീർക്കുന്നതിന് അവസരം ഉണ്ടായിരിക്കും. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിൽ രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞു 4 മണി വരെ ഹെഡ് ഓഫീസിലാണ് അദാലത്ത്. ബാങ്ക് ഭരണസമിതി അംഗങ്ങളും Read More…
തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോലപ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ പരമാവധി ആക്ഷേപങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് യോഗം ചേരുന്നതാണ്. ജനപ്രതിനിധികൾ, രാഷ്ട്രീയ- സമുദായ- സന്നദ്ധ സംഘടന ഭാരവാഹികൾ, സ്ഥാപനമേധാവികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളും പി ടി എ ഭാരവാഹികൾ, Read More…