വാല്‍പ്പാറയ്ക്കു സമീപം ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്സര ഖാത്തൂന് ആണ് കൊല്ലപ്പെട്ടത്.
വാല്‍പ്പാറയ്ക്കടുത്ത് ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. മാതാപിതാക്കളുടെ കണ്മുന്നില് വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. പുള്ളിപ്പുലി, കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയതായാണ് വിവരം.