കൊഴുവനാൽ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ എലിക്കുളം സ്വദേശി ജിൻസ് ജോസിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 യോടെ കൊഴുവനാൽ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.
കൂട്ടിയിടിച്ച് കൂട്ടിയിടിച്ചു പരുക്കേറ്റ കളത്തൂർപ്പടി സ്വദേശികളായ കുടുംബാംഗങ്ങൾ നാരായണൻ (80 ) രഞ്ജിത്ത് (44) സൗമ്യ (37 ) അക്ഷര (13) അഡ്റിത്ത് (08) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ചേർത്തല ഭാഗത്ത് വച്ചായിരുന്നു അപകടം.
വാഗമൺ: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ആലപ്പുഴ സ്വദേശി എബിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയതിനിടെ വാഗമൺ ഭാഗത്തു വച്ചായിരുന്നു അപകടം.
പൂവത്തോട് : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം.