പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്കേറ്റു. പണിരാജ് ( 75), അഭിനവ് ഭരദ്വാജ് ( 13), ശാന്തകുമാർ ( 39),കൃഷ്ണ ( 54) എന്നിവർക്കാണ് പരുക്കേറ്റത്.പാലാ 12ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം. ചെങ്ങന്നൂരിൽ വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ തീക്കോയി സ്വദേശി Read More…
പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി.ടി.ഷാജിക്ക് (53) പരുക്കേറ്റു. അർധരാത്രി ചേർപ്പുങ്കൽ പാലത്തിനു സമീപമായിരുന്നു അപകടം. കൊല്ലപ്പള്ളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി ബിനോയിക്ക് ( 50) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുമ്പിത്തോട് ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശിനി എസ്.ലളിതയ്ക്ക്( 58) പരുക്കേറ്റു.
അയർക്കുന്നം : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികരായ ആറുമാനൂർ സ്വദേശികൾ കെ.ജെ.പൗലോസ് ( 73 ) , തങ്കമ്മ ( 63 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ അയർക്കുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം.