തീക്കോയി: കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഊർജ്ജിത നിക്ഷേപ സമാഹരണ കാമ്പയിൻ തുടങ്ങി. ‘സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന ലക്ഷ്യവുമായി സഹകരണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിക്ഷേപ സമാഹരണ കാമ്പയിൻ. മുതിർന്ന പൗരൻമാർക്ക് 9.25 % വരെ പലിശ ലഭിക്കുന്നതാണ്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും പൂർണസുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.ഏപ്രിൽ 3 വരെയാണ് നിക്ഷേപ സമാഹരണ കാമ്പയിൻ.
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. അതിലൊന്നാണ് മാർമല അരുവി. മാർമല അരുവി ടൂറിസം കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്ത പ്രദേശമാക്കിയിരിക്കുകയാണ്. മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മാര്‍മലയിൽ വൈദ്യുതി ലൈൻ, ബയോ-ടോയ്ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും പ്രാധാന്യം നൽകി വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു. 13,16,90,455 രൂപ വരവും 13,40,73,895 രൂപ ചെലവും 25,75,360 രൂപ നീക്കിയിരിപ്പുമാണ് ബഡ്ജറ്റിൽ കണക്കാക്കിയിട്ടുള്ളത്. ഉൽപാദന മേഖലയിൽ കാർഷിക വികസന പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും, സേവനമേഖലയിൽ കുടിവെള്ളം, വെളിച്ചം, പാർപ്പിടം എന്നീ പദ്ധതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ദാരിദ്ര്യ ലഘുകരണം, ആതുരസേവനം, വിദ്യാഭ്യാസം, ശുചിത്വം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ക്ഷേമ പരിപാടികൾ, ആരോഗ്യ മേഖലയിൽ Read More…