പൂഞ്ഞാർ : അന്യായമായി, കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന, പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട്, വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം,KSEB, പൂഞ്ഞാർ സെക്ഷൻ ഓഫീസിന് മുൻപിൽ ” കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് ” എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി Read More…
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുകോരയിൽ ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം ഒരുങ്ങുന്നു. ശുചിത്വ മിഷൻ കേന്ദ്ര – സംസ്ഥാന ഫണ്ട്, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി എന്നിവയിൽ നിന്നു 39.83 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. അഞ്ചാം വാർഡിൽ കൈപ്പള്ളി മുതുകോര വ്യൂ പോയിന്റിന് സമീപം 1053 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ നിർമാണം. മൂന്ന് ടോയ്ലറ്റുകൾ, യൂറിനൽ, ഒരു മുറി, ഹാൾ എന്നിവ അടങ്ങുന്നതാണ് ശുചിത കോംപ്ലക്സ് കെട്ടിടം. കുടുംബശ്രീ Read More…
പൂഞ്ഞാർ: അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റുമായഅഡ്വ. മത്തായി മുതിരേന്തിക്കലിന് മുതിരേന്തിക്കൽ കുടുബയോഗം സ്വീകരണം നൽകി. ഇന്നലെ പൂഞ്ഞാറിൽ വച്ച് നടന്ന, മുതിരേന്തിക്കൽകുടുംബ യോഗ സമ്മേളനത്തിൽ വച്ച്, കുടുംബയോഗം രക്ഷാധികാരികളായ ഫാ. സജി മുതിരേന്തിക്കൽ, ഫാ. J C അരയത്തിനാൽ എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു.