കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ. ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു. ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.
ഈരാറ്റുപേട്ട :തേവരുവാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്റുന്നിസ (61) നിര്യാതയായി. മക്കൾ: ഫാസിൽ, ഫൗസിയ, മരുമക്കൾ ഷാഫി പിടിപ്പുരയ്ക്കൽ, ഹാദിയ പാറയിൽ. പാളയം പള്ളി മുൻ ഇമാം അബദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ് ബദറുന്നിസ. ഖബറടക്കം നടത്തി ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ.