ചങ്ങനാശേരി മുനിസിപ്പൽ പാർക്കിനു സമീപം ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു (59) മകൻ സവിൻ(34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനം. നേരത്തെ ഇവർ പലചരക്കു കട നടത്തിയിരുന്നു. ഭാര്യ അനു ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ചങ്ങനാശേരി പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.





