കുന്നോന്നി: ഇൻഡ്യയുടെ ഉരുക്കു വനിതയും നിശ്ചയദാർഡ്യത്തിൻ്റെയും കർമ്മശേഷിയുടെയും പ്രതിരൂപമായിരുന്ന മുൻപ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 42ാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി.
രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ നടന്ന ചടങ്ങിന് വാർഡ് പ്രസിഡൻ്റ് ജോജോ വാളി പ്‌ളാക്കൽ, അനീഷ് കീച്ചേരി, ജിമ്മി ജോസഫ്, ശ്രീനിവാസ് പൊങ്ങലയിൽ, സ്റ്റാൻലി പുതുവായിൽ, തോമസ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നല്കി.





