വെള്ളികുളം:ജപമാല മാസാചരണത്തോടനുബന്ധിച്ച് വെള്ളികുളം പള്ളിയിൽ ഒക്ടോബർ 31 -ാം തീയതി ശനിയാഴ്ച കൊന്തമാസ സമാപനം ഭക്തിപൂർവ്വം ആഘോഷിക്കും. ഇക്കഴിഞ്ഞ ഒരു മാസമായി ദേവാലയത്തിലും വീടുകളിലുമായി മാതാവിൻ്റെ കൊന്തമാസം വിപുലമായി ആചരിച്ചു വരികയായിരുന്നു.
ഇടവകയിലെ 13 വാർഡുകളിൽ നിന്ന് 2.15 pm ന് ആഘോഷമായ ജപമാല പ്രദിക്ഷണം. മാതാവിൻ്റെ ഗ്രോട്ടോയിൽ ഉച്ചകഴിഞ്ഞ് 2.45 ന് പ്രദക്ഷിണ സംഗമം. മരിയൻ ടാബ്ലോ ,വിശുദ്ധരുടെ ദൃശ്യാവിഷ്കാരം , അലങ്കരിച്ച കൊടികൾ, മുത്തുക്കുടകൾ എന്നിവ ചേർന്ന് ഒരുക്കുന്ന വർണാഭമായ ജപമാല റാലി മരിയൻ പ്രദക്ഷിണത്തിന് മിഴിവേകും.
മികച്ച ജപമാല റാലിക്ക് സമ്മാനം നൽകുന്നതാണ്. 3.45 pm ആഘോഷമായ പാട്ടു കുർബാന. – ഫാ ജോർജ് കാരാംവേലിൽ.മരിയൻ പ്രഭാഷണം -സന്തോഷ് മരിയ സദനം.സമ്മാനദാനം, സ്നേഹവിരുന്ന്.വികാരി ഫാ.സ്കറിയ വേകത്താനം, ചാർലി കൊല്ലിക്കുളവിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ബിജു മുതലക്കുഴിയിൽ ,ബേബി കരോട്ടു പുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





