ramapuram

രാമപുരം കോളേജിൽ ബയോടെക്നോളജി അസോസിയേഷൻ ”ഓപ്പറോൺ 2026-27 ” ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2026-27 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു.

സെൻട്രൽ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് & എക്കോളജി (സി എം എൽ ആർ ഇ) ശാസ്ത്രജ്ഞൻ ഡോ. വിൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് അഡ്മിനിസ്ട്രേറ്റർ ജോബിൻ പി. മാത്യു, ഡിപ്പാർട്മെന്റ് മേധാവി ഷീന ജോൺ സ്റ്റാഫ് കോഡിനേറ്റർ ജിബി ജോൺ മാത്യു അസോസിയേഷൻ പ്രസിഡൻറ് അഭിജിത് എസ് സെക്രട്ടറി ദേവിക കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *