erattupetta

പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ എന്റെ പേരു വയ്ക്കരുത്; പണം നാട്ടുകാരുടേത്: അഭ്യർഥനയുമായി പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ എം ജെ

വികസന പ്രവർത്തനങ്ങൾക്കായി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കുന്ന പണം ജനങ്ങളുടെ പണമാണെന്നും അതിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ടെന്ന പേരിൽ തന്റെ പേര് ചേർക്കില്ലെന്നും പൂഞ്ഞാർ എംഎൽഎ എം.ജെ.സെബാസ്റ്റ്യൻ. കൂട്ടിക്കലിൽ ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍റെയും നിങ്ങളുടെയും നികുതി പണമാണ് ഫണ്ടായി സർക്കാർ തരുന്നതെന്നു എംഎൽഎ പറഞ്ഞു. അതെടുത്ത് എന്തെങ്കിലും ചെയ്തിട്ട് എംഎൽഎയുടെ പേരെഴുതി വെക്കുന്നത് നാണം കെട്ട പണിയാണ്. തനിക്കതിനോട് യോജിക്കാനാകില്ല. താൻ ചെയ്യുന്നത് ജനപ്രതിനിധിയുടെ ജോലിയാണ്.

ചെയ്യുന്ന കാര്യങ്ങൾ കല്ലിലും ഫ്ലെക്സിലും വേണ്ട. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. താൻ തുക അനുവദിക്കുന്ന ഒരിടത്തുപോലും ഇത്തരത്തിൽ വയ്ക്കരുത് എന്നു പറഞ്ഞാണ് നൽകുന്നതെന്നും എം.ജെ.സെബാസ്റ്റ്യൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *