പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് ടി.ടി.ഐ സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാലാ സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡണ്ടും പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സണ് മായാ രാഹുലിന്റെ അധ്യക്ഷതയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഐസക് പെരിങ്ങാടിയിൽ നിർവഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി പീറ്റർ, ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് ഡോ. വി.ഐ.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ലയൺസ് ക്ലബ്ബിലെ അംഗങ്ങളും സ്കൂളിലെ ടീച്ചേഴ്സും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കു വായനക്കായി ന്യൂസ്പേപ്പർ വിതരണവും നടത്തി.





