ഈരാറ്റുപേട്ട. ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് തീരുമാനിച്ചു. ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു.
അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ബാഗും കുടയും സൗജന്യമായി നൽകും .ഉന്നത വിജയം നേടുന്ന എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് 500 രൂപ വീതം മാസം തോറും സ്കോളർഷിപ്പും അതു കൂടാതെ ആവശ്യപ്പെടുന്ന കുട്ടികൾക്കെല്ലാം പ്രഭാത ഭക്ഷണം നൽകുന്നതിനായിരിക്കും 12.5 ലക്ഷം രൂപ വിനിയോഗിക്കുക.
ഈ വർഷം സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ നടപടിക്രമങ്ങൾ ലഘുകരിക്കണമെന്ന് ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു. സ്കൂൾ അദ്ധ്യായന നിലവാരം മെച്ചപ്പെടുത്തുന്നതിനായി മാനേജർ എം.കെ.അൻസാരി തയ്യാറാക്കിയ അവതരിപ്പിച്ച റിപ്പോർട്ട് യോഗം അംഗീകരിച്ചു. സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് സ്വാഗതവും ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് നന്ദിയും പറഞ്ഞു.





