Accident pala

പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *