general

വെള്ളികുളം സ്വാശ്രയ സംഘത്തിൻ്റെ വാർഷിക സമ്മേളനം നടത്തപ്പെട്ടു

വെള്ളികുളം: വെള്ളികുളം സ്വാശ്രയസംഘത്തിൻ്റെ വാർഷികസമ്മേളനം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്വാശ്രയ സംഘം പ്രസിഡൻ്റ് ജെസ്സി ഷാജി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

പാലാ രൂപത പി. എസ് .ഡബ്ള്യൂ. എസ്. അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ഫ്രാൻസിസ് ഇടത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ,സോണൽ കോർഡിനേറ്റർ ജെയ്സി മൂലേചാലിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

ഷൈനി ബേബി നടുവത്തേട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.റീനാ റെജി വയലിൽ വാർഷിക കണക്ക് അവതരിപ്പിച്ചു.മികച്ച സ്വാശ്രയ സംഘ ഗ്രൂപ്പിനുള്ള അവാർഡ് എയ്ഞ്ചൽ എസ്. എച്ച്. ഗ്രൂപ്പ് കരസ്ഥമാക്കി.മേരി മാതാ എസ്. എച്ച് .ഗ്രൂപ്പ്, മാതാ എസ് എച്ച് ഗ്രൂപ്പ് എന്നീ സ്വാശ്രയസംഘ ഗ്രൂപ്പുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സമ്മേളനത്തിൽ ലിജി സിബി തേനംമാക്കലിനെ ഭാഗ്യശാലിയായി തെരഞ്ഞെടുത്തു.

സ്വാശ്രയസംഘ ഗ്രൂപ്പുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, നിഷാ ഷോബി ചെരുവിൽ , മഞ്ജു മനോജ് കൊല്ലിയിൽ, മഞ്ജു മാത്യു തോട്ടപ്പള്ളിൽ, സാലി കുര്യാക്കോസ് പാമ്പാടത്ത്, പ്രീതി ജോയി തുണ്ടത്തിൽ, ടെസി ആനക്കല്ലുങ്കൽ , ഷാൻസി ഇരുവേലിക്കുന്നേൽ,ജോയ്സി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *