ramapuram

മാർ ആഗസ്തീനോസ് കോളജിന് KIRF 2025 റാങ്കിങ്ങിൽ മികച്ച നേട്ടം

രാമപുരം: കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ (KSHEC) തയ്യാറാക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) റേറ്റിംഗിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ശ്രദ്ധേയ നേട്ടം. സ്വാശ്രയ കോളേജുകളുടെ വിഭാഗത്തിൽ കോട്ടയം ജില്ലയിൽ രണ്ടാം സ്ഥാനവും, സംസ്ഥാനതലത്തിൽ 38-ാം സ്ഥാനവും, ജെനറൽ വിഭാഗത്തിൽ 122-ാം സ്ഥാനവും കോളേജ് കരസ്ഥമാക്കി.

സംസ്ഥാനത്തെ 1150 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നും ഈ നേട്ടം കൈവരിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ നിലവാരം, അധ്യാപന മികവ്, ഗവേഷണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.

കോളേജ് കൈവരിച്ച ഈ അഭിമാന നേട്ടത്തിൽ ഐ ക്യൂ എ സി ടീമംഗങ്ങളെയും, അധ്യാപകരെയും വിദ്യാർഥികളെയും മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ അഭിനന്ദിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കോളേജ് മാനേജർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *