erattupetta

പൂഞ്ഞാറിൽ അങ്കത്തിനൊരുങ്ങി എൽഡിഎഫ്: ആവേശമായി റോഡ് ഷോ

ഈരാറ്റുപേട്ട :നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതിന് പിന്നാലെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.

എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച റോഡ് ഷോയോടെയാണ് ഇടതു മുന്നണി പ്രചരണം ആരംഭിച്ചത്. ഈരാറ്റുപേട്ട ചെന്നാട് കവലയിൽ നിന്നാരംഭിച്ച റോഡ് ഷോക്ക് സിപിഎം ഏരിയ സെക്രട്ടറി സിജു, ജോയ് ജോർജ്, രമ മോഹൻ, സാജൻ കുന്നത്ത്, ഷമീർ പുളിക്കച്ചാലിൽ, എം. ജി. ശേഖരൻ, പി. എസ്. സുനിൽ കുമാർ, റഫീഖ് പട്ടര് പറമ്പിൽ, സോജൻ ആലക്കുളം തുടങ്ങിയവർ നേതൃത്വം നൽകി സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പൂഞ്ഞാർ.

Leave a Reply

Your email address will not be published. Required fields are marked *