kaduthuruthy

മഠത്തിപറമ്പിൽ പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ; നടപടി സ്വീകരിക്കണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: മഠത്തിപറമ്പ് ജംങ്ങ്ഷനിൽ കെ.എസ്.ഇ.ബിയുടെ പുതിയ ഇലവൺ ലൈൻ വലിച്ചത് തെങ്ങിനോട് ചേർന്നാണ്. ഇത് അപകടമുണ്ടാക്കും. ഇത് എത്രയും വേഗം ലൈൻ മാറ്റി വലിക്കുകയോ, അല്ലെങ്കിൽ തെങ്ങ് വെട്ടിമാറ്റുകയോ ചെയ്യണമെന്ന് ബി.ജെ.പി. കോട്ടയം ജില്ലാ കമ്മറ്റി മെമ്പർ സന്തോഷ് കുഴിവേലിൽ കെ എസ് ഇ ബി അധികാരികളോട് ആവശ്യപെട്ടു.

തെങ്ങിന്റെ ഓലമടലുകൾ ലൈനിനോട് മുട്ടിയ നിലയിലാണ്. കടുത്തുരുത്തി സഹകരണ ബാങ്ക് പാഴുത്തുരുത്ത് ശാഖയുടെയും , മഠത്തിപറമ്പ് ഓട്ടോ റിക്ഷാ സ്റ്റാന്റിനും സമീപമാണ് അപകടാവസ്ഥയിലുള്ള ഇലവൺ കെ.വിലൈൻ. തെങ്ങിന്റെ ഓല മടലകളും, തേങ്ങയും ഇല വൺ ലൈനിലാണ് വീഴാൻ സാധ്യതയുണ്ട്. ഇത് വൻ അപകടമുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *