പനച്ചികപാറ : മണപ്പാട്ട് ലീലാമ്മ ബേബി (70) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (29-05-2025) ഉച്ചകഴിഞ്ഞ് 4.00 ന് കല്ലേക്കുളത്തുള്ള മകൻ ജോബിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
വെള്ളികുളം: മുപ്പത്തിമൂന്നാമത്തെ വയസ്സിൽ യുവമിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛൻ്റ ആകസ്മിക വിയോഗം നാടിനു നൊമ്പരമായി മാറി. വെള്ളികുളം ഇടവകാംഗവും ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സഭാംഗവുമായ സുരേഷ് അച്ഛൻ 2021 മുതൽ അരുണാചൽ പ്രദേശിൽ മിഷനറി വൈദികനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാട്ടിൽ വന്നു മടങ്ങിപ്പോയതായിരുന്നു. അച്ഛൻ്റെ സഹപ്രവർത്തകരായ വൈദികർക്ക് ടൈഫോയ്ഡ് ബാധിച്ച കൂട്ടത്തിൽ അച്ഛനെയും രോഗം പിടികൂടി. നല്ല ചികിത്സയ്ക്കായി അച്ഛനെ ഗോവഹാട്ടിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരാഴ്ച മുമ്പ് Read More…
വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ. മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.
അരുവിത്തുറ :ചേന്നാട് കവല ചന്ദനപറമ്പിൽ സി.പി. വർഗീസ് (70 ) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (01.04.25 ) ഉച്ചകഴിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.