വെയിൽകാണാംപാറ: പാറാംതോട്ടത്തിൽ മേരി ജോൺ (70) അന്തരിച്ചു. സംസ്കാരം നടത്തി. വെയിൽകാണാംപാറ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോൺ. മകൾ: ഡെനി. മരുമക്കൾ: വിൻസി പുത്തൻപുരയ്ക്കൽ കാഞ്ഞിരപ്പള്ളി, ടെൻസൺ കൊട്ടാരത്തിൽ മാവടി.
പൊടിമറ്റം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി (87) അന്തരിച്ചു. സംസ്കാരം നാളെ (22-5-25 വ്യാഴം) 1.30 ന് കട്ടപ്പന മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകുടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ. പൂഞ്ഞാർ കൊച്ചുപുരയിൽ പരേതരായ ഇന്നാച്ചൻ – മറിയം ദമ്പതികളുടെ മകളാണ്. പരേത കട്ടപ്പന, കുറുമ്പനാടം, അണക്കര, പൊടിമറ്റം, വിശാഖപട്ടണം, കൊരട്ടി, Read More…
വെയിൽകാണാം പാറ കൊട്ടാരംകുന്നേൽ സജി തോമസ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച )രാവിലെ 10.30 ന് പ്ലാശനാലിലുള്ള സഹോദരൻ വിജിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ഭരണങ്ങാനം: പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ് റിട്ട. പ്രധാനാധ്യാപകൻ പനച്ചിനാനി (കുരുവൻമാക്കൽ) കെ.ഒ.ഉലഹന്നാൻ (89) അന്തരിച്ചു. സംസ്കാരം നാളെ (15/ 4/ 2025) 11മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അമ്പാറ തെങ്ങുംപള്ളിൽ ടി.ടി.അന്നമ്മ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ). മക്കൾ: ഡോ. ടെസി ജോൺ (ഓസ്ട്രേലിയ), പരേതനായ ജോഷി ജോൺ. മരുമക്കൾ: സണ്ണി ജോസഫ് (ഓസ്ട്രേലിയ), പെരിങ്ങളം വരകുകാലാപറമ്പിൽ ഡോ. അജിൻ ജോസ് (സീനിയർ വെറ്ററിനറി സർജൻ ഈരാറ്റുപേട്ട).