തീക്കോയി: തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ Read More…
Year: 2026
പാഠപുസ്തക വിതരണം തുടങ്ങി
കോട്ടയം :2026-2027 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന് ജില്ലയില്‍ തുടക്കമായി. മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള ബുക്സ് Read More…
ലോകോത്തര സൗകര്യത്തിൽ അത്യാധുനിക ലാബ് സമുച്ചയമൊരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ നിർവ്വഹിച്ചു. അയ്യായിരത്തോളം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഫുള്ളി ഓട്ടോമേറ്റഡ് സെൻട്രൽ ലാബ് സമുച്ചയം പൂർത്തിയായതോട് കൂടി ലോകോത്തര നിലവാരത്തിൽ രോഗനിർണ്ണയത്തിനുള്ള സൗകര്യം അതിവേഗം രോഗികൾക്ക് ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു. മൈക്രോബയോളജി, ബയോകെമിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് ഇമ്മ്യൂണോളജി, ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി അടക്കമുള്ള എല്ലാ Read More…
മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തി മദ്യശാലകളുടെ പ്രവർത്തന സമയം ചുരുക്കണം
കോട്ടയം: മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തുകയും മദ്യശാലകളുടെ പ്രവർത്തനം രാത്രി എട്ടുമുതൽ 12 വരെയാക്കി 4 മണിക്കൂറാക്കി ചുരുക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ടൂറിസ്റ്റുകൾക്കു പ്രത്യേക പെർമിറ്റ് ഗുജറാത്ത് മാതൃകയിൽ നടപ്പാക്കണം. മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് ജനദ്രോഹമാണ്. ഇപ്പോഴത്തെ നടപടി സർക്കാർ പിൻവലിക്കണം. ബാറുകളുടെ അടക്കം മദ്യവിൽപ്പനയുടെ സമയം രാത്രിയിൽ മാത്രമായി പരിമിതപ്പെടുത്തണം. ഘട്ടം ഘട്ടമായി മദ്യനിരോധനമെന്ന ഭരണഘടന നിർദ്ദേശകതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് പുതിയ സർക്കാർ നീക്കമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ചെയർമാൻ എബി ജെ ജോസ് Read More…
മൂലക്കയം ചെക്ക് ഡാം നിർമ്മാണ ഉദ്ഘാടനം 21 ന്
എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനം 21-)o തിയതി വൈകിട്ട് 5 മണിക്ക് മൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിക്കും. റാന്നി എംഎൽഎ പ്രമോദ് നാരായൺ മുഖ്യപ്രഭാഷണം നടത്തും. പെരുനാട് Read More…
മില്ലറ്റ് കഫേ ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂര്‍: കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ നൂതന സംരംഭങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് മില്ലറ്റ് കഫേകള്‍ ആരംഭിച്ചതെന്നും ഒരു മില്ലറ്റ് കഫേയ്ക്ക് അഞ്ചുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ കിസ്മത്ത് പടിയില്‍ നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പുതിയ ആശയങ്ങളിലൂടെയും പുതിയ സംരംഭങ്ങളിലൂടെയും Read More…
ഹെൻറി ബേക്കർ സ്മാരക പ്രഭാഷണവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി
മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ നടന്ന റവ. ഹെൻറി ബേക്കർ സ്മാരക പ്രഭാഷണത്തിൽ പ്രശസ്ത എഴുത്തുകാരനും ജനിതക ശാസ്ത്രജ്ഞനും അമേരിക്കയിലെ ട്രിറ്റൻ കോളേജിലെ പ്രൊഫസറുമായ ഡോ. എതിരൻ കതിരവൻ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളഭാഷയുടെ വികാസത്തിൽ പാതിരി മലയാളവും സി.എം.എസ്. മിഷണറിമാരും ഹെൻറി ബേക്കർ കുടുംബവും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം, രാമപുരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രൂപപ്പെട്ട ക്രൈസ്തവ പാരമ്പര്യം ഭാഷയെ സമ്പന്നമാക്കിയെന്നും അദ്ദേഹം നിരീക്ഷിച്ചു. കോളേജ് മാനേജറും സി.എസ്.ഐ. സഭ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് Read More…
മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
പൂഞ്ഞാർ: പനച്ചികപ്പാറ 1980-90 കാലഘട്ടത്തിൽ പൂഞ്ഞാർ, പനച്ചികപ്പാറ ഗ്രൗണ്ടുകളിലെ നിറസാന്നിധ്യാമായിരുന്ന ക്രിക്കറ്റ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടി. 1980-90 കാലങ്ങളിൽ ക്രിക്കറ്റിൽ തിളങ്ങി നിന്നവർ പൂഞ്ഞാറിലെ തങ്ങളുടെ ഇഷ്ട മൈതാനത്ത് വീണ്ടും ഒത്തുകൂടിയത് പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. ജി.വി രാജ സ്റ്റേഡിയത്തിൽ ആ കാലഘട്ടത്തിൽ പനച്ചികപ്പാറയിലെ പ്രഗത്ഭ ടീം ആയ ജി.വി രാജ ക്ലബ്ബും പൂഞ്ഞാറിലെ സിറ്റിസെൺ ക്ലബ്ബും തമ്മിലായിരുന്നു രണ്ടാമതും ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. കൗമാര കാലഘട്ടത്തിൽ തിളങ്ങി നിന്ന് കളിച്ചവർ ഇന്ന് ജീവിത യാത്രയിൽ വിവിധ Read More…
മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ
കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് കോമ്പറ്റീഷൻ നടത്തി
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരു മെഗാ ക്വിസ് കോമ്പറ്റീഷൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. നിയോജക മണ്ഡലത്തിലെ 30 സ്കൂളുകളിൽ നിന്നായി രണ്ടു കുട്ടികൾ വീതമുള്ള 48 ടീമുകളാണ് പങ്കെടുത്തത്. പൊതു വിജ്ഞാനം അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ എരുമേലി സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള Read More…











